bei

ബെയ്‌റൂട്ട്: ലെബനൻ തലസ്ഥാനമായ ബെയ്‌റൂട്ടിലുണ്ടായ സ്‌ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 178 ആയെന്ന് ഐക്യരാഷ്ട്രസഭ. മരിച്ചവരിൽ പലസ്തീനികളടക്കം 14 അഭയാർത്ഥികളുമുണ്ട്. ഏകദേശം 6000 പേർക്ക് പരിക്കേറ്റെന്നും 30ലേറെ പേരെ ഇപ്പോഴും കാണാനില്ലെന്നും യു.എൻ ഇന്നലെ പുറത്ത് വിട്ട റിപ്പോർട്ടിൽ വ്യക്തമാക്കി. സ്‌ഫോടനത്തിൽ ആറ് ആശുപത്രികളുടെ പ്രവർത്തനം നിലച്ചു. ആറിൽ മൂന്ന് ആശുപത്രികളും 20ഓളം ക്ലിനിക്കുകളും തകർന്നു. സ്‌ഫോടനം നടന്ന 15 കിലോമീറ്റർ പരിധിയിലുള്ള 55 ആരോഗ്യ കേന്ദ്രങ്ങളിൽ പകുതിമാത്രമേ ഇപ്പോൾ പ്രവർത്തിക്കുന്നുള്ളു. 120 സ്‌കൂളുകൾ നശിച്ചു. 50,000ത്തോളം വീടുകൾ തകർന്നു. 170,000 പേരുടെ അപ്പാട്ട്മെന്റുകളും തകർന്നു.

അതേസമയം, സ്‌ഫോടനം നടന്നതിനിടയിൽ രക്ഷപ്രവർത്തനം നടത്തിയതും സ്‌ഫോടനത്തിന് പിന്നാലെ സർക്കാരിനെതിരെ നടന്ന പ്രതിഷേധവും കാരണം ആളുകൾ സാമൂഹ്യ അകലം പാലിക്കുന്നത് കുറഞ്ഞിരിക്കുമെന്നും, ഇത് കൊവിഡ് വ്യാപനം വർദ്ധിക്കാൻ കാരണമാകുമെന്നും റിപ്പോർട്ടിൽ പറയുന്നു.