അണ്ണാറക്കണ്ണനും തന്നാലായത്... മലപ്പുറം കാവുങ്ങൽ ബൈപാസിൽ റോഡ് നവീകരണത്തിന് ശേഷം ഉണ്ടായ കുഴിയാണിത് .വലിയ രീതിയിൽ അപകടം വരുത്തിവെക്കുന്ന രീതിയിലാണ് കുഴി. നാന്നാക്കാൻ പോയിട്ട് മുന്നറിയിപ്പ് ബോർഡ് വെക്കാൻ പോലും അധികൃതർ തയാറായിട്ടില്ല.ലോക്ക് ഡൗൺ കാലയളവിൽ മാത്രം ഒരു ഡസനോളം അപകടങ്ങൾ ഉണ്ടായതായി പ്രദേശവാസികൾ പറയുന്നു. തുടർന്ന് നാട്ടുകാർ മുൻകൈ എടുത്ത് തങ്ങളാൽ ആവും വിധം കുപ്പികളും മറ്റും വെച്ച് മുന്നറിയിപ്പൊരുക്കിയപ്പോൾ.