ചെന്നൈ: കൊവിഡ് ബാധിച്ചു ചികിത്സയിൽ കഴിയുന്ന ഗായകൻ എസ്.പി. ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനില മോശമായതായി ആശുപത്രി വൃത്തങ്ങൾ. മെഡിക്കൽ വിദഗ്ദ്ധ സംഘത്തിന്റെ നിർദേശത്തെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റി. ശ്വസനസഹായത്തോടെയാണു കഴിയുന്നതെന്നു മെഡിക്കൽ ബുള്ളറ്റിനിലൂടെ അറിയിച്ചു. കൊവിഡ് സ്ഥിരീകരിച്ചത് അദ്ദേഹം തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. മൂന്ന് ദിവസമായി ജലദോഷവും അസ്വസ്ഥതയും ശ്വാസതടസവും പനിയും ഉണ്ടായിരുന്നു. ഇതേതുടർന്നാണ് പരിശോധനയ്ക്ക് വിധേയനായതെന്നും അദ്ദേഹം അറിയിച്ചിരുന്നു.