roy

കോഴിക്കോട്: കൊൽക്കത്തൻ ഗോൾകീപ്പർ ഷായെൻ റോയി മണിപ്പൂരി ക്ലബ് ട്രാവു എഫ്.സിയിൽ നിന്ന് ഗോകുലത്തിലെത്തി. ആൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷന്റെ ഡെവലപ്മെന്റ് സ്ക്വാഡായ പൈലൻ ആരോസിലൂടെ പ്രൊഫഷണൽ ഫുട്ബാളിലെത്തിയ ഷായെൻ പഞ്ചാബ് എഫ്.സി, മുഹമ്മദൻസ് സ്പോർട്ടിംഗ് ക്ലബ്, ഒഡിഷ എഫ്.സി, ട്രാവു എഫ്.സി എന്നീ ടീമുകൾക്ക് വേണ്ടി കളിച്ചിട്ടുണ്ട്. കൊൽക്കത്ത പോലെ തന്നെ കളിയോട് ആവേശം ഉള്ള സ്ഥലം ആണ് മലബാറെന്നും. ഇങ്ങോട്ടു വരുന്നത് എന്ത് കൊണ്ടും സന്തോഷം തരുന്ന കാര്യം ആണെന്നും ഷായെൻ പറഞ്ഞു. എതിർ ടീമിന്റെ ഭാഗമായി പലപ്പോഴായി കോഴിക്കോട് കളിക്കുവാൻ വന്നിട്ടുണ്ടെന്ന് ഇവിടെത്തെ ആളുകൾക്ക് ഫുട്ബോളിനോട് വലിയ സ്നേഹമാണെന്നും താരം കൂട്ടിച്ചേർത്തു.