ബിക്കിനി ചിത്രത്തിൽ സുന്ദരിയായി മാളവിക മോഹനൻ. ബിക്കിനി അണിഞ്ഞ് കുളത്തിൽ നീന്തുന്ന മാളവികയുടെ ചിത്രമാണ് വൈറലായി മാറുന്നത്. നേരത്തേയും മാളവികയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. കൊവിഡ് മൂലം സിനിമയുടെ ചിത്രീകരണം അടക്കം മുടങ്ങിയിരിക്കുന്ന സാഹചര്യത്തിൽ അവധി ആഘോഷിക്കുകയാണ് മാളവിക.ദുൽഖർ സൽമാന്റെ നായികയായിട്ടായിരുന്നു മാളവികയുടെ അരങ്ങേറ്റം. പട്ടം പോലെയായിരുന്നു ആദ്യ ചിത്രം. മലയാളിയായ ഛായാഗ്രാഹകൻ കെയു മോഹനനന്റെ മകളാണ് മാളവിക. രജനീകാന്ത് ചിത്രം പേട്ടയിലും മാളവിക അഭിനയിച്ചിരുന്നു. ഗ്രേറ്റ് ഫാദർ ആണ് അവസാന മലയാള ചിത്രം.തെലുങ്ക് ചിത്രത്തിലാണ് മാളവിക ഇനി അഭിനയിക്കാനിരിക്കുന്നത്. വിജയ് ദേവരകൊണ്ടെ നായകനായ ഹീറോയാണ് ചിത്രം.