
ചുവപ്പിൽ മനോഹരിയായി നവ്യ നായർ. മലയാളികളുടെ പ്രിയപ്പെട്ട നായികയായ നവ്യനായർ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പുതിയ ചിത്രം വൈറലാവുന്നു. ചിത്രത്തിൽ നവ്യ ഏറെ സുന്ദരിയാണ്.ഒരു കാലത്ത് നവ്യ മലയാള സിനിമയിൽ തിളങ്ങി നിന്ന നായികയായിരുന്നു. നന്ദനത്തിലെ ബാലാമണി എന്ന നവ്യയുടെ കഥാപാത്രം ഇപ്പോഴും പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാണ്. ആറ് വർഷത്തെ ഇടവേളയ്ക്ക് വിരാമമിട്ട് വീണ്ടും അഭിനയ രംഗത്ത് സജീവമാകാൻ ഒരുങ്ങുകയാണ്.ഒരുത്തീ എന്ന് പേരിട്ട ചിത്രം വി.കെ. പ്രകാശ് സംവിധാനം ചെയ്യുന്നു. വിനായകനാണ് ചിത്രത്തിലെ നായകൻ. തനി നാട്ടിൻപുറത്തുകാരി പെൺകുട്ടിയായാണ് നവ്യ ഒരുത്തീയിൽ എത്തുന്നത്.