പത്തനംതിട്ട: കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കിവരുന്ന ഓൺലൈന്‍ പഠനം ഫലപ്രദമാക്കുവാൻ അധ്യാപകർക്ക് വെണ്ണിക്കുളം ബി.ആർ.സിയിൽ ടീച്ചിംഗ് ടൂൾസ് ഓൺലൈൻ ട്രെയിനിംഗ് വെബിനാർ നടത്തി.
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ-ഓർഡിനേറ്റർ രാജേഷ് എസ്.വളളിക്കോട് വെബിനാർ ഉദ്ഘാടനം ചെയ്‌തു. വെണ്ണിക്കുളം എ.ഇ.ഒ മുഹമ്മദ് പയ്യനാത്തൊടി, ബി.പി.സി എ.കെ പ്രകാശ് എന്നിവർ നേതൃത്വം നൽകി. ആർ.പി.മാരായ പത്തനംതിട്ട കൈറ്റ് മോസ്റ്റർ ട്രെയിനർ സി.കെ ജയേഷ്, കേരള യൂണിവേഴ്സിറ്റി കോളേജ് ഓഫ് ടീച്ചർ എജ്യൂക്കേഷൻ കുളക്കട അസിസ്റ്റന്റ് പ്രൊഫസർ സി.സീമ എന്നിവർ വെബിനാർ ക്ലാസുകൾ നയിച്ചു.