riot

എസ്.ഡി.പി.ഐ നിരോധിക്കും

ബംഗളൂരു: ബംഗളൂരു സംഘർഷത്തിൽ കൂടുതൽ അറസ്റ്റ്. കോൺഗ്രസ് വാർഡ് കൗൺസിലറുടെ ഭർത്താവടക്കം 60 പേരാണ് ഇന്നലെ അറസ്റ്റിലായത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം 206 ആയി. ആക്രമം നടന്ന പ്രദേശങ്ങളിലൊന്നായ ഡി.ജെ ഹള്ളിയിൽ നിന്നാണ് കൂടുതൽ പേരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. അക്രമണവുമായി ബന്ധപ്പെട്ട് നേരത്തെ എസ്.ഡി.പി.ഐ നേതാക്കൾ അറസ്റ്റിലായിരുന്നു.11 അംഗ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. കാലാപം നടത്തിയവരുടെ സ്വത്ത് കണ്ടുകെട്ടുമെന്നും എസ്.ഡി.പി.ഐയ്ക്ക് നിരോധനം ഏർപ്പെടുത്തുമെന്നും മന്ത്രി ഇ.എസ്.ഈശ്വരപ്പ പറഞ്ഞു. 20ന് നടക്കുന്ന ക്യാബിനറ്റ് മീറ്റിംഗിൽ ഇത് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കും.

അതേസമയം, കലാപത്തിന് കാരണമായ വിദ്വേഷ ഫേസ്ബുക്ക് പോസ്റ്റിട്ട നവീന്റെ തലയ്ക്ക് മീററ്റിലെ ഒരു മുസ്ലിം സംഘടനയുടെ നേതാവ് 51 ലക്ഷം രൂപ വിലയിട്ടു. പുലികേശി നഗറിലെ

കോൺഗ്രസ് എം.എൽ.എ ശ്രീനിവാസ മൂർത്തിയുടെ ബന്ധുവാണ് നവീൻ. അതേസമയം, അബദ്ധമൊന്നും പ്രവർത്തിക്കരുതെന്ന് മകന് മുന്നറിയിപ്പ് നൽകിയതാണെന്നും അവൻ അനുസരിച്ചില്ലെന്നും നവീന്റെ പിതാവ് പി.ടി.പവൻ കുമാർ പറഞ്ഞു.