തിരുവനന്തപുരം: കൊവിഡിനെതിരെ 'രാഷ്‌ട്രത്തിന്റെ സോപ്പ് രാഷ്‌ട്രത്തോടൊപ്പം - ഇത്തിരി ക്യൂട്ടി ഒത്തിരി സേഫ്റ്റി" എന്ന സന്ദേശവുമായി സ്വാതന്ത്ര്യ ദിനാഘോഷത്തിൽ ക്യൂട്ടി ദി ബ്യൂട്ടി സോപ്പ് ചെയർമാൻ പാലക്കാട് ടൗൺ പൊലീസ് സ്‌റ്റേഷനിൽ പ്രതിരോധ കിറ്റുകൾ വിതരണം ചെയ്യും. സാനിട്ടൈസർ, മാസ്‌ക്, ഫേസ്‌ഷീൽഡ്, സാനിട്ടൈസർ സ്റ്റാൻഡ് എന്നിവ അടങ്ങുന്നതാണ് കിറ്റ്. ഗുഡ്‌ബൈ സോപ്പ് ആൻഡ് കോസ്‌മെറ്റിക് പ്രൈവറ്റ് ലിമിറ്റഡ് പാലക്കാട് ചെയർമാൻ (ക്യൂട്ടി സോപ്പ്) കെ.പി. ഖാലിദ്, എ.എസ്.പി പ്രശോബിന് കിറ്റുകൾ കൈമാറും. കിഫ് സെക്രട്ടറി കിരൺകുമാർ, ഡിവൈ.എസ്.പി മനോജ് എന്നിവർ സംബന്ധിക്കും.