
ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കൊവിഡ് പരിശോധനാഫലം നെഗറ്റീവ് ആയി. രോഗസമയത്ത് തന്നെ ആശീർവദിച്ചവർക്കും തനിക്കും തന്റെ കുടുംബത്തിനും നന്മ ആശംസിച്ച എല്ലാവർക്കും ആരോഗ്യപ്രവർത്തകർക്കും തന്റെ നന്ദി അറിയിച്ചുകൊണ്ട് അമിത് ഷാ തന്നെയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്.
आज मेरी कोरोना टेस्ट रिपोर्ट नेगेटिव आई है।
मैं ईश्वर का धन्यवाद करता हूँ और इस समय जिन लोगों ने मेरे स्वास्थ्यलाभ के लिए शुभकामनाएं देकर मेरा और मेरे परिजनों को ढाढस बंधाया उन सभी का ह्रदय से आभार व्यक्त करता हूँ।
डॉक्टर्स की सलाह पर अभी कुछ और दिनों तक होम आइसोलेशन में रहूँगा।— Amit Shah (@AmitShah) August 14, 2020
 
എന്നിരുന്നാലും ഏതാനും ദിവസം കേന്ദ്രമന്ത്രി വീട്ടിൽ ഐസൊലേഷനിൽ കഴിയുമെന്ന് ഡോക്ടർമാർ വ്യക്തമാക്കി. ഇക്കഴിഞ്ഞ ആഗസ്റ്റ് 2നാണ് കേന്ദ്രമന്ത്രിക്ക് കൊവിഡ് രോഗം സ്ഥിരീകരിക്കുന്നതും ശേഷം അദ്ദേഹത്തെ ഡൽഹിയിലെ ഗുർഗാവിലുള്ള ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതും.
അമിത് ഷായ്ക്ക് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചതോടെ ഡൽഹി എയിംസിൽ നിന്നുമുള്ള ഡോക്ടർമാരുടെ സംഘം അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി വിലയിരുത്താനായി ഒപ്പമുണ്ടായിരുന്നു.കേന്ദ്രമന്ത്രിമാരിൽ ആദ്യം കൊവിഡ് രോഗം സ്ഥിരീകരിക്കുന്നതും അമിത് ഷായ്ക്ക് ആയിരുന്നു ശേഷം ഇതുവരെ നാല് കേന്ദ്രമന്ത്രിമാരിലും രോഗബാധ കണ്ടെത്തിയിരുന്നു. ആയുഷ് മന്ത്രി ശ്രീപദ് നായിക്കിനാണ് ഏറ്റവും അവസാനം കൊവിഡ് രോഗം സ്ഥിരീകരിച്ചത്.