നടി നിക്കി ഗൽറാണിക്ക് കൊവിഡ് സ്ഥിരീകരിച്ചു. സോഷ്യൽ മീഡിയയിലൂടെയായിരുന്നു താരം തന്റെ അവസ്ഥയെക്കുറിച്ച് പറഞ്ഞത്. കഴിഞ്ഞ ആഴ്ചയായിരുന്നു പരിശോധന നടത്തിയത്. ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ച പോസ്റ്റ് ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.'കഴിഞ്ഞ ആഴ്ച്ച എനിക്ക് കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു.
തൊണ്ടവേദന, പനി, രുചിയില്ലായ്മ എന്നി ചെറിയ രോഗലക്ഷണങ്ങളായിരുന്നു. ഇപ്പോൾ രോഗം ഭേദപ്പെട്ടു വരുന്നു. എന്നെ പരിചരിച്ച ഡോക്ടർക്കും ബന്ധുക്കൾക്കും നിർദേശങ്ങൾ തന്നു പിന്തുണച്ച ആരോഗ്യപ്രവർത്തകർക്കും നന്ദി പറയുന്നു'നിക്കി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
ആരോഗ്യപ്രവർത്തകർ നൽകിയിരുന്ന ക്വാറന്റൈൻ നിർദേശങ്ങൾ താൻ കൃത്യമായി പാലിച്ചിരുന്നുവെന്നും നടി പറയുന്നു. മാതാപിതാക്കൾക്കോ സുഹൃത്തുക്കൾക്കോ രോഗം വന്നേക്കുമോ എന്നു ഭയപ്പെട്ടിരുന്നുവെന്നും നടി പറയുന്നു.
ഏവരും മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും കൈകൾ വൃത്തിയാക്കി വെയ്ക്കുകയും ചെയ്യണം വീടുകളിൽ തന്നെ തുടരുകയെന്നത് ബുദ്ധിമുട്ടാണെങ്കിലും സമൂഹനന്മയ്ക്കായി അത്തരം പ്രോട്ടോക്കോളുകൾ അനുസരിച്ചേ മതിയാകൂ എന്നും നടി വ്യക്തമാക്കി.