സമൂഹമാദ്ധ്യത്തിൽ അശ്ളീല കമന്റ് പോസ്റ്റ് ചെയ്ത യുവാവിന് മറുപടിയുമായി നടി സുരഭി ലക്ഷമി .യുവാവിന്റെ ഫോട്ടോ സഹിതം പങ്കുവച്ചാണ് സുരഭിയുടെ പ്രതികരണം. തെറിയുടെ ഭാഷ വഴങ്ങാത്തത് കൊണ്ട് തിരിച്ച് ഇതേ രീതിയിൽ മറുപടി പറയുന്നില്ലെന്നും ഈ കോവിഡ് കാലത്തെങ്കിലും കൂറയാകാതിരിക്കാൻ ശ്രമിക്കണമെന്നും നടി പറയുന്നു.സുരഭിയുടെ സുഹൃത്ത് നിർമിച്ച ത്രിഡി മാസ്ക് പരിചയപ്പെടുത്തുന്ന വിഡിയോ തന്റെ പേജിൽ നടി പങ്കുവച്ചിരുന്നു. ഈ വിഡിയോയ്ക്ക് താഴെയാണ് അശ്ളീല കമന്റുമായി ആളുകൾ എത്തിയത്. നിരവധി പേർ തന്റെ വിഡിയോയെ വിമർശിച്ചെന്നും ഈ കണ്ണീർകാലത്തിലും തെറി ഛർദ്ദിക്കുന്ന ഇത്തരക്കാർക്ക് കുറവൊന്നുമില്ലെന്നും നടി പറയുന്നു.