ലണ്ടൻ : പ്രശ്ത ബ്രിട്ടീഷ് ക്ലാസിക്കൽ ഗിറ്റാറിസ്റ്റ് ജൂലിയൻ ബ്രീം അന്തരിച്ചു. 87 വയസായിരുന്നു. മരണകാരണം വ്യക്തമല്ല. ഏറെ നാളായി വാർദ്ധക്യ സഹജമായ ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രഗത്ഭരായ ക്ലാസിക്കൽ ഗിറ്റാറിസ്റ്റുകളിലൊരാളായാണ് ഇദ്ദേഹത്തെ പരിഗണിക്കുന്നത്. ഹോളിവുഡ് ചിത്രങ്ങൾക്കുൾപ്പെടെ പശ്ചാത്തല സംഗീതമൊരുക്കിയിട്ടുണ്ട്. 1964ൽ അദ്ദേഹത്തിന് ഓഫീസർ ഒഫ് ദ ഓർഡർ ഒഫ് ദ ബ്രിട്ടീഷ് എംപയർ ബഹുമതി നൽകി ബ്രിട്ടൻ ആദരിച്ചു. സംഗീത ലോകത്തെ അതുല്യ സംഭാവനയ്ക്ക് 1985ൽ കമ്മാൻഡർ ഒഫ് ദ ഓർഡർ ഒഫ് ദ ബ്രിട്ടീഷ് എംപയർ ബഹുമതിയും സ്വന്തമാക്കി. നാല് ഗ്രാമി ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. 1960നും 85നും ഇടയിൽ 20 ഗ്രാമി നോമിനേഷനുകളാണ് ജൂലിയൻ ബ്രീമിനെ തേടിയെത്തിയത്.