balram

കാഠ്മണ്ഡു: നേപ്പാളിലെ ചൈനയുടെ അതിക്രമം റിപ്പോർട്ട് ചെയ്തിരുന്ന മാദ്ധ്യമപ്രവർത്തകനെ മരിച്ച നിലയിൽ കണ്ടെത്തിയതായി വാർത്താ ഏജൻസിയായ എ.എൻ.ഐയുടെ റിപ്പോർട്ട്. 50കാരനായ ബലറാം ബനിയ എന്ന മാദ്ധ്യമപ്രവർത്തകനാണ് മരിച്ചത്. ഭഗ് മതി നദിക്കരയിലാണ് ബനിയയുടെ മൃതദേഹം കണ്ടെത്തിയത്. കാണ്ഡിപൂർ ഡെയ്‌ലി എന്ന പത്രത്തിലായിരുന്നു ഇദ്ദേഹം ജോലി ചെയ്തിരുന്നത്.

നേരത്തെ ഇദ്ദേഹത്തെ കാണാനില്ലെന്ന് കുടുംബം പരാതി നൽകിയിരുന്നതായി 'കാഠ്മണ്ഡു പോസ്റ്റ്' ദിനപത്രം റിപ്പോർട്ട് ചെയ്തിരുന്നു. ഗോർഖ ജില്ലയിലെ റൂയ് ഗ്രാമത്തിൽ ചൈന നടത്തുന്ന അതിക്രമങ്ങളെക്കുറിച്ച് അദ്ദേഹം തുടർച്ചയായി എഴുതിയിരുന്നെന്നും പത്ര റിപ്പോർട്ടിലുണ്ട്.