സതാംപ്ടൺ : ഇംഗ്ളണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ പാകിസ്ഥാൻ ബാറ്റിംഗ് തകർച്ചയിലേക്ക്. ആദ്യ ദിനം ടോസ് നേടിയിറങ്ങിയ പാകിസ്ഥാൻ മഴ തടസപ്പെടുത്തിയതിനാൽ 126/5ൽ കളിഅവസാനിപ്പിച്ചിരുന്നു. രണ്ടാം ദിവസം മഴ കാരണം വൈകിത്തുടങ്ങിയ മത്സരത്തിൽ ഒടുവിൽ റിപ്പോർട്ട് കിട്ടുമ്പോൾ 175/7 എന്ന നിലയിലാണ് പാകിസ്ഥാൻ. ബാബർ അസം (47), യാസിർ ഷാ(5) എന്നിവരുടെ വിക്കറ്റുകളാണ് ഇന്നലെ നഷ്ടമായത്.