തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ നാല് പേർ കൂടി അറസ്റ്റിലായി. മുഹമ്മദ് അൻവർ, ഹംസത്ത് അബ്ദുൾ സലാം, ടി.എം സംജു,ഹംജത്ത് അലി എന്നിവരാണ് അറസ്റ്റിലായത്. കള്ളക്കടത്തിന് പണം മുടക്കിയത് ഇവരാണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.പ്രതികൾക്കായി ആറ് സ്ഥലങ്ങളിലായി എൻ.ഐ.എ സംഘം പരിശോധന നടത്തിയിരുന്നു. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 20 ആയി.
അതേസമയം കേസിൽ എൻഫോഴ്സ്മെന്റെ് ഡയറക്ടേറ്റ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിനെ തുടർന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് കൂടുതൽ പ്രതിരോധത്തിലായി. സ്വപ്നയ്ക്ക് മുഖ്യമന്ത്രിയുടെ ഓഫീസിൽ കൃത്യമായ സ്വാധീനമുണ്ടായിരുന്നെന്ന് റിപ്പോർട്ടിൽ പറയുന്നു. സ്വപ്നയുടെ വെളിപ്പെടുത്തലുകളെ തുടർന്ന് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കരനെ 20 മണിക്കൂർ ചോദ്യം ചെയ്തതായും എൻഫോഴ്സ്മെന്റെ് വൃത്തങ്ങൾ അറിയിച്ചു.