ചെങ്ങന്നൂർ: കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച വെെദികനെതിരെ പൊലീസ് കേസെടുത്തു. ചെങ്ങന്നൂർ കല്ലിശ്ശേരി സെൻമേരീസ് പളളിയിലെ വൈദികനെതിരെയാണ് കേസെടുത്തിരിക്കുന്നത്. കൊവിഡ് രോഗ ലക്ഷണങ്ങൾ മറച്ചുവച്ച് പളളിയിലും വീടുകളിലുമായി പ്രാർത്ഥന നടത്തിയതിനാണ് വെെദികനെതിരെ കേസ്. കൊവിഡ് സ്ഥിരീകരിച്ച വൈദികനിൽ നിന്നും ഇതുവരെ 13 പേർക്കാണ് രോഗം ബാധിച്ചത്. ഇതേതുടർന്ന് വെെദികനുമായി സമ്പർക്കത്തിലേർപ്പെട്ട നിരവധി പേർ നിരീക്ഷണത്തിലാണ്.