സാധാരണയായി പനിയോ മറ്രു രോഗങ്ങളോ വന്നു കഴിഞ്ഞാൽ നമ്മുടെ ശരീരം വല്ലാതെ തളർന്ന് പോകാറുണ്ട്. ആവശ്യമായ ഉന്മേഷമോ ഊർജ്ജമോ ഒന്നും ശരീരത്തിൽ ഉണ്ടാകാറില്ല. ഇതിനുള്ള പരിഹാരം നല്ല പോഷകങ്ങൾ അടങ്ങിയ പാനീയങ്ങൾ കുടിക്കുകയാണ്. സിട്രസ് അടങ്ങിയ പഴങ്ങൾ ജ്യൂസാക്കി കുടിക്കാം.
പൊട്ടാസ്യം, വിറ്രാമിൻ എ, ബി, സി, ബി-6,സിങ്ക് തുടങ്ങിയവ ഇതിൽ നിന്ന് ലഭിക്കും. ഗ്രീൻ ആപ്പിൾ, കാരറ്റ്, ഓറഞ്ച് എന്നിവ ചേർത്ത് ഉണ്ടാക്കുന്ന ജ്യൂസ് ആന്റി ഓക്സിഡന്റ്, വിവിധ വിറ്രാമിനുകൾ,പോട്ടാസ്യം എന്നിവയുടെ കലവറയാണ്.
ബീറ്റ്റൂട്ട്, ഇഞ്ചി, ആപ്പിൾ, കാരറ്ര് എന്നിവ ചേർത്ത് ഉണ്ടാക്കുന്ന ജ്യൂസ്, ടൊമാറ്റോ,സെലറി എന്നിവ ചേർത്ത് തയാറാക്കുന്ന ജ്യൂസ്, സ്ട്രോബറി, കിവി അല്ലെങ്കിൽ സ്ട്രോബറി, മാമ്പഴം എന്നിവ ചേർത്ത് തയ്യാറാക്കുന്ന ജ്യൂസ് തുടങ്ങിയ മിശ്രിതപാനീയങ്ങൾ കഴിക്കുക. അപ്പോൾ ശരീരത്തിനാവശ്യമായ ജലാംശവും പോഷകങ്ങളും വിറ്റാമിനുകളും ഒരുമിച്ച് ലഭിക്കും.