വായനക്കാരുടെ അഭ്യർത്ഥന മാനിച്ച് കൊവിഡിന് എതിരായ പോരാട്ടത്തിന് കരുത്തു പകരാൻ കേരളകൗമുദി ആവിഷ്‌കരിച്ച എന്റെ കരുതൽ കാമ്പെയിൻ രണ്ടാം ഘട്ടത്തിലും മികച്ച പ്രതികരണമാണ് ലഭിച്ചത്.
മാസ്‌ക് ധരിച്ചും സാമൂഹിക അകലം പാലിച്ചുമുള്ള ഫോട്ടോ നിരവധിപേർ അയച്ചു തന്നു.അതിൽ നിന്നും വൃത്യസ്തമായ 10 ഫോട്ടോകളാണ് പ്രസിദ്ധീകരിക്കുന്നത്. ആദ്യ മൂന്ന് സ്ഥാനക്കാർക്ക് കേരളകൗമുദിയുടെ വക ഒരു സമ്മാനവുമുണ്ട്. വിജയികളെ ഞങ്ങൾ ഫോണിൽ ബന്ധപ്പെടുന്നതായിരിക്കും.പരമാവധി കുടുംബാഗങ്ങളെ ഉൾപ്പെടുത്തി ഫോട്ടോ അയച്ചുതന്നവരെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. എല്ലാവർക്കും അഭിനന്ദനങ്ങൾ. ഒന്നാം സമ്മാനം-ഗീതു.സി വിക്ടർ,അച്ചു സി.വിക്ടർ,തിരുവനന്തപുരം രണ്ടാം സമ്മാനം-അരുൺ.എസ്.എസ് ,സാംനഗർ കുളത്തൂപ്പുഴ മൂന്നാം സമ്മാനം-അഖില സുബിൻ,കൊഞ്ചിറ ഗിഫ്റ്റുകൾ സ്പോൺസർ ചെയ്യുന്നത്- മെൻസ് വേൾഡ് നെയ്യാറ്റിൻകര, ബാലരാമപുരം,ഉച്ചക്കട