ഫേസ്ബുക്കിൽ തനിക്കെതിരെ അശ്ലീല പരാമർശം നടത്തിയ ആള്‍ക്കെതിരെ മറുപടിയുമായി നടി സുരഭി ലക്ഷ്മി. സുഹൃത്ത് പുതിയതായി തുടങ്ങുന്ന സംരംഭത്തിന് പ്രചരണം നൽകുന്നതിനായി സുരഭി ത്രിഡി മാസ്ക് പരിചയപ്പെടുത്തുന്ന വീഡിയോ തന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവച്ചിരുന്നു. ഈ വീഡിയോയ്ക്ക് താഴെയാണ് ഒരാള്‍ അശ്ലീല കമന്റിട്ടത്. യുവാവിന്റെ ഫോട്ടോ പങ്കുവച്ചു കൊണ്ടായിരുന്നു സുരഭിയുടെ ചുട്ട മറുപടി.
തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ തന്നെ സുരഭി ഇയാൾക്കെതിരെ രൂക്ഷമായി പ്രതികരിച്ചു. "ഇരുണ്ട കൊവിഡ് കാലമാണിത്. ഓരോ നാണയത്തുട്ടുകൾ പോലും കൂട്ടി വച്ച് എല്ലാവരും അതിജീവനത്തിനായുള്ള പോരാട്ടത്തിലാണ് . ഒറ്റയ്ക്കൊരു ചെറിയ ബിസിനസ് പടുത്തുയർത്തി വെള്ളപാച്ചിലിലെ കച്ചിത്തുരുമ്പ് പോലെ അതിൽ പിടിച്ച് കയറാനും ഒപ്പമുള്ളവരെ പിടിച്ച് കയറ്റാനും ചോര നീരാക്കി പണിയെടുക്കുന്ന എന്റെ ഒരു സുഹൃത്താണ് രേഷ്മ ലക്ഷ്മി, 3DRRAYMASK എന്ന പേരിൽ അവൾ തുടങ്ങിയ സംരംഭത്തിന് ഒപ്പം നിൽക്കാൻ ഞാനിട്ട പോസ്റ്റിന് താഴെ വന്ന് വെറുതെ തെറി പറഞ്ഞ് പോകുന്നു ചിലർ. അറപ്പുണ്ടാക്കുന്ന വൃത്തികേടിൽ മാത്രം ഞുളയ്ക്കുന്ന ചില കൃമികൾ . കണ്ണീർക്കാലത്തിലും തെറി ഛർദ്ദിക്കുന്ന ഇത്തരക്കാർക്ക് കുറവൊന്നുമില്ല. തെറിയുടെ ഭാഷ വഴങ്ങാത്തത് കൊണ്ട് തിരിച്ച് ഇതേ രീതിയിൽ മറുപടി പറയുന്നില്ല. എന്നാലും ഒരുത്തന്റെ പോസ്റ്റ് ഇവിടെ ഇടുന്നു. ഇവന്റെ ഒപ്പമുള്ളവരെ ഇവനെ തിരുത്തുക. കൊവിഡ് കാലത്തെങ്കിലും കൂറയാകാതിരിക്കാൻ" സുരഭി ലക്ഷ്മി പറയുന്നു.
ഇരുണ്ട കോവിഡ് കാലമാണിത് ... ഓരോ നാണയത്തുട്ടുകൾ പോലും കൂട്ടി വച്ച് എല്ലാവരും അതിജീവനത്തിനായുള്ള പോരാട്ടത്തിലാണ് ....
Posted by Surabhi Lakshmi on Thursday, 13 August 2020