pm-modi

ന്യൂഡൽഹി: 74ാം സ്വാതന്ത്ര്യ ദിനാഘോഷത്തിൽ വനിതാ ശാക്തീകരണത്തിനായി സർക്കാർ നടത്തിയ ശ്രമങ്ങളെക്കുറിച്ച് വിവരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പെൺമക്കളുടെയും, സഹോദരിമാരുടെയും ആരോഗ്യത്തെക്കുറിച്ച് സർക്കാർ ശ്രദ്ധാലുവാണെന്ന് അദ്ദേഹം പറഞ്ഞു.

'സ്ത്രീ ശാക്തീകരണത്തിനായി ഞങ്ങൾ പ്രവർത്തിച്ചിട്ടുണ്ട്. നാവികസേനയും വ്യോമസേനയും സ്ത്രീകളെ യുദ്ധത്തിൽ പങ്കെടുപ്പിക്കുന്നു. സ്ത്രീകൾ ഇപ്പോൾ നേതാക്കളാണ്. ഞങ്ങൾ മുത്തലാഖ് നിർത്തലാക്കി'-അദ്ദേഹം വ്യക്തമാക്കി. ജനൗഷധിയിലൂടെ അഞ്ച് കോടി സ്ത്രീകൾക്ക് ഒരു രൂപയ്ക്ക് സാനിറ്ററി പാഡുകൾ ലഭിച്ചുവെന്ന് മോദി അറിയിച്ചു. കൂടാതെ,പെൺകുട്ടികളുടെ കുറഞ്ഞ വിവാഹപ്രായം നിലവിലുള്ള 18 വയസിൽ നിന്നും ഉയർത്തുന്നതിനെക്കുറിച്ച് പരിശോധിച്ചുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.

രാഷ്‌ട്രത്തെ അഭിസംബോധന ചെയ്യുന്നതിനിടെ ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രി ആർത്തവത്തെക്കുറിച്ച് സംസാരിക്കുന്നത് വളരെ അപൂർവമാണെന്ന് സോഷ്യൽ മീഡിയയിലൂടെ പലരും ചൂണ്ടുക്കാട്ടുന്നു. നിരവധിപേരാണ് മോദിയെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുന്നത്.

Over 5 crore sanitary pads have been given to poor women at ₹1 each through 6,000 Jan Aushadhi stores.

What a simple and impactful work of progress 🙏🏻

— Vinayak (@vinayak_jain) August 15, 2020

Can other countries imagine a PM speaking of both women’s achievements and providing sanitary pads widely from a historic platform? If people don’t find this progressive and path-breaking, what will?

— Jaya Jaitly (@Jayajaitly) August 15, 2020