തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശി ബഷീർ ആണ് മരിച്ചത്. 44 വയസായിരുന്നു. വൃക്ക സംബന്ധമായ അസുഖമുണ്ടായിരുന്നു. ഇന്നലെയായിരുന്നു മരണം സംഭവിച്ചത്.
സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുകയാണ്. 1569 പേർക്കാണ് ഇന്നലെ രോഗം ബാധിച്ചത്. ഒരു ദിവസം ഇത്രയും പേർക്ക് രോഗം ആദ്യമാണ്. ഇതിൽ1354 പേരും സമ്പർക്ക രോഗികളാണ്. 10 മരണവും ഇന്നലെ സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 139 ആയി.