തിരുവനന്തപുരം: കൊവിഡ് 19 കാലത്തെ നിസ്വാർത്ഥ സേവനത്തിന് ഹൗസ് കീപ്പിംഗ്, സുരക്ഷാ ജീവനക്കാർക്ക് കൃതജ്ഞതാ സന്ദേശങ്ങൾ കൈമാറി യു.എസ്.ടി ഗ്ലോബൽ .. കമ്പനിയുടെ തിരുവനന്തപുരം സെന്ററിലെ കളർ ക്വാർട്സ് ടീമാണ് 'യു സ്റ്റേ സേഫ് താങ്ക്യു' എന്ന ചടങ്ങ് സംഘടിപ്പിച്ചത്. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടന്ന പരിപാടിയിൽ ഹൗസ് കീപ്പിംഗ്, സുരക്ഷാ ജീവനക്കാരെ അഭിനന്ദിച്ചു.
കൃതജ്ഞതാ സന്ദേശങ്ങൾ അടങ്ങിയ, അവശ്യവസ്തുക്കളുടെയും സുരക്ഷാ കിറ്റുകളുടെയും വിതരണവും നടന്നു.
യു എസ് ടി ഗ്ലോബൽ തിരുവനന്തപുരം സെന്റർ മേധാവി ശില്പ മേനോൻ, ആർ ഇ എഫ് എം ആൻഡ് ഓപ്പറേഷൻസ് ഡയരക്ടർ ഹരികൃഷ്ണൻ മോഹൻകുമാർ, എംപ്ലോയീ എൻഗേജ്മെന്റ് ഗ്ലോബൽ പ്രോഗ്രാം മാനേജർ വിഷ്ണു രാജശേഖരൻ എന്നിവർ നേതൃത്വം നൽകി.