trump-kamala

ന്യൂയോർക്ക്: യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് എതിരാളി ജോ ബൈഡനെയും, വൈസ് പ്രസിഡന്റ് സ്ഥാനാർഥിയായ ഏഷ്യൻ– അമേരിക്കൻ വംശജ കമല ഹാരിസിനെ കടന്നാക്രമിച്ച് ഡോണാൾഡ് ട്രംപ് . എനിക്ക് കമല ഹാരിസിനെക്കാൾ കൂടുതൽ ഇന്ത്യക്കാരുമായി ബന്ധമുണ്ടെന്ന് ട്രംപ് പറഞ്ഞു.


'ജോ ബൈഡൻ പ്രസിഡന്റാകുകയാണെങ്കിൽ, അദ്ദേഹം ഉടൻ തന്നെ അമേരിക്കയിലെ പൊലീസ് വകുപ്പിന്റെ പ്രവർത്തനങ്ങൾ തടസപ്പെടുത്തുന്ന രീതിയിലുള്ള നിയമനിർമാണം പാസാക്കും. ഒരുപക്ഷേ കമലയുടെ (ഹാരിസ്) കാര്യം അതിനേക്കാൾ ഒരു പടി മോശമാണ്. അവർ ഇന്ത്യൻ പാരമ്പര്യമുള്ളയാളാണ്. എന്നാൽ എനിക്ക് അവരേക്കാൾ കൂടുതൽ ഇന്ത്യക്കാരുണ്ട്.' ട്രംപ് പറഞ്ഞു.


"ഈ വ്യക്തി നിങ്ങളുടെ അന്തസും ബഹുമാനവും എടുത്തുകളയുകയാണ്. ബൈഡെന്റെ അമേരിക്കയിൽ ആരും സുരക്ഷിതരായിരിക്കില്ല"- ട്രംപ് കുറ്റപ്പെടുത്തി.സിറ്റി ന്യൂയോർക്ക് പൊലീസ് ബെനവലന്റ് അസോസിയേഷൻ അംഗങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യന്‍- ജമൈക്കന്‍ വംശജയായ കമല ഹാരിസിന് അമേരിക്കയുടെ വൈസ് പ്രസിഡന്റാകാൻ നിയമപരമായി സാധിക്കില്ലെന്നാണ് അറിയുന്നതെന്ന ആരോപണവുമായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നേരത്തെ രംഗത്തെത്തിയിരുന്നു. . കമല യു.എസിലാണോ ജനിച്ചതെന്നും ട്രംപ് സംശയം പ്രകടിപ്പിച്ചു. എന്നാൽ, ട്രംപിന്റെ ആരോപണം വംശീയവാദമാണെന്നായിരുന്നു ഡെമോക്രാറ്റിക് അനുകൂലികളുടെ പ്രതികരണം,.