അഞ്ഞൂറോളം വീടുകളുള്ള തിരുവനന്തപുരം ജില്ലയിലെ ഏറ്റവും വലിയ കോളനിയിലാണ് വാവയുടെ ഇന്നത്തെ ആദ്യത്തെ യാത്ര.ഒരു വീടിന്റെ പുറകു വശത്തു ചവറുകൾ കൂട്ടിയിട്ടിരിക്കുന്നു, അതിനടിയിൽ മൂർഖൻ പാമ്പ് കയറി എന്നാണ് നാട്ടുകാർ പറയുന്നത്. ചവറുകൾ മാറ്റിയതും അതിനടിയിലായി നിറയെ മണ്ണും മൺകട്ടയും ,കുറച്ചു മണ്ണ് മാറ്റിയതും പാമ്പിനെ കണ്ടു. പക്ഷെ പാമ്പ് വീണ്ടും മണ്ണിനടിയിലേക്കു രക്ഷപെട്ടു.

snake-master

കൂറേ നേരത്തെ തിരച്ചിലിനൊടുവിൽ പാമ്പിനെ പിടികൂടി,തുടർന്ന് നെടുമങ്ങാട് വാണ്ട എന്ന സ്ഥലത്തെ ഒരു വീട്ടിലെ നായ വീട്ടുകാർക്ക് കാണിച്ചു കൊടുത്ത പാമ്പിനെ പിടികൂടാൻ വാവ യാത്ര തിരിച്ചു. കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്...