രാജമല പെട്ടിമുടിയിൽ മണ്ണിടിച്ചിലിൽ മരിച്ച രണ്ടുവയസുകാരി ധനുഷ്കയെ കണ്ടെത്താൻ സഹായിച്ചത് വളർത്തുനായ. രാജമലയിലൂടെ അലഞ്ഞു നടന്ന കുവി എന്ന വളർത്തുനായ എട്ടാം ദിവസമാണ് തന്റെ കൂട്ടികാരിയുടെ മൃതദേഹം രക്ഷാപ്രവർത്തകർക്ക് കാട്ടിക്കൊടുത്തത്. പുഴയിൽ നോക്കി നിൽക്കുന്ന നായയെ കണ്ട് സംശയം തോന്നിയ ഉദ്യോഗസ്ഥർ ആ പ്രദേശത്ത് തിരച്ചിൽ നടത്തുകയായിരുന്നു.
പു ഴയിൽ മരത്തിൽ തങ്ങിനിന്ന നിലയിലാണ് പെട്ടിമുടി ദുരന്തത്തിൽ കാണാതായ ധനുഷ്കയുടെ മൃതദേഹം കണ്ടെത്തിയത്. കുട്ടിയുടെ മുത്തശ്ശി കറുപ്പായി മാത്രമാണ് ആ കുടുംബത്തില്‍ ഇപ്പോള്‍ ജീവിച്ചിരിക്കുന്നത്. ധനുവിന്റെ അച്ഛന്‍ പ്രദീഷ് കുമാറിന്റെ മൃതദേഹം കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. അമ്മ കസ്തൂരിയെയും സഹോദരി പ്രിയദര്‍ശിനിയെയും ഇനി കണ്ടെത്താനുണ്ട്.