onam-bonus

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാർക്ക് 4000 രൂപ ബോണസ് അനുവദിച്ച് ഉത്തരവായി. 27,360 രൂപവരെ ശമ്പളമുള്ളവർക്കാണ് ബോണസ്. ബോണസിന് അർഹതയില്ലാത്തവർക്ക് 2,750 രൂപ ഉത്സവബത്ത നൽകും. പെൻഷൻകാർക്ക് ആയിരം രൂപയാണ് ഉത്സവബത്ത. കഴിഞ്ഞവർഷത്തെ അതേ ബോണസും ഉത്സവബത്തയും അഡ്വാൻസുമാണ് സർക്കാർ ഇത്തവണയും നൽകുന്നത്. കൊവിഡ് മൂലമുള്ള സാമ്പത്തികപ്രയാസത്തിലും മുൻവർഷത്തെ ആനുകൂല്യങ്ങളിൽ കുറവ്‌ വരുത്തില്ലെന്നാണ്‌ സർക്കാർ തീരുമാനം.

ശമ്പളവും പെൻഷനും മുൻകൂറായി നൽകും. പാർട്ട്‌ടൈം കണ്ടിൻജന്റ്‌, കരാർ, ദിവസ വേതനക്കാർ, സർക്കാർ വകുപ്പുകൾക്ക്‌ പുറത്ത്‌ നിയമിക്കപ്പെട്ടവർ തുടങ്ങി എല്ലാ വിഭാഗങ്ങൾക്കും 1200 രൂപ മുതൽ മുകളിലോട്ട്‌ ഉത്സവ ബത്ത ലഭിക്കും. പൊതുമേഖലയിൽ ബോണസിന്‌ അർഹത ഇല്ലാത്തവർക്ക്‌ 2750 രൂപയാണ്‌ കഴിഞ്ഞവർഷം ഉത്സവ ബത്ത ലഭിച്ചത്‌. ഓണം അഡ്വാൻസായി 15,000 രൂപവരെ അനുവദിക്കും. ഗഡുക്കളായി തിരിച്ചടയ്‌ക്കേണ്ട തുകയാണിത്‌. പാർട്ട്‌ടൈം കണ്ടിൻജന്റ്‌ ജീവനക്കാർക്ക്‌ ഉൾപ്പെടെ 5000 രൂപവീതം മുൻകൂറുണ്ടാകും. ഓഗസ്‌റ്റിലെ ശമ്പളവും സെപ്‌തംബറിലെ പെൻഷനും മുൻകൂറായി നൽകും. 24, 25, 26 തീയതികളിൽ വിതരണം പൂർത്തിയാക്കാനാണ് തീരുമാനം.