മഹീന്ദ്രയുടെ പുതിയ താർ ഉടനെത്തും. ഒക്ടോബർ രണ്ടിനാണ് താർ രാജ്യാന്തര വിപണിയിലെത്തുക. അകത്തും പുറത്തും നിരവധി മാറ്റങ്ങളോടും പരിഷ്കരണങ്ങളോടെയുമാണ് വാഹനം എത്തുന്നത്.
എക്സ്റ്റീരിയറുകളും ഇന്റീരിയറുകളും മാത്രമല്ല മാനുവൽ ഓട്ടോമാറ്റിക് ട്രാൻസ്മിഷനുകളുള്ള കൂടുതൽ ശക്തമായ എ എസ് 6 കംപ്ലയ്ന്റ് പെട്രോൾ, ഡീസൽ എഞ്ചിനുകളും താറിൽ ഉൾക്കൊള്ളുന്നു. ജീപ്പിനോട് സാമ്യമുള്ളതാണ് പുതിയ താർ.
പുതിയ (2020) താർ രണ്ട് എഞ്ചിൻ ഓപ്ഷനുകളിൽ ലഭ്യമാണ്. 2.0 ലിറ്റർ ടി-ജി ഡി ഐ എംസ്റ്റാലിയൻ പെട്രോൾ എഞ്ചിനും 2.2 ലിറ്റർ എം-ഹോക്ക് ഡീസൽ യൂണിറ്റും ഇതിൽ ഉൾപ്പെടുന്നു. പെട്രോൾ യൂണിറ്റ് 150 ബി എച്ച് പി കരുത്തും 320 എൻ എം ടോർക്യു ഉം ഉത്പാദിപ്പിക്കുമ്പോൾ ഡീസൽ എഞ്ചിൻ 130 ബി എച്ച് പി കരുത്തും 300 എൻ എം ടോർക്യു ഉം പുറപ്പെടുവിക്കുന്നു. ഇരു എഞ്ചിനുകളും ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ ആറ് സ്പീഡ് ടോർക്ക്-കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി യോജിക്കുന്നു.
152 ബി എച്ച് പി കരുത്തുള്ള മഹീന്ദ്രയുടെ എം സ്റ്റാലിയൻ ശ്രേണിയിലെ രണ്ട് ലീറ്റർ പെട്രോൾ എൻജിനും കൂട്ടായി ആറ് സ്പീഡ് മാനുവൽ ഗീയർ ബോക്സുമാണു താറിൽ. ഓപ്ഷൻ വ്യവസ്ഥയിൽ ഓട്ടമാറ്റിക് ഗീയർബോക്സും ലഭ്യമാക്കും. 2.2 ലീറ്റർ, 132 ബി എച്ച് പി, എം ഹോക്ക് എൻജിനുമുണ്ട്. ആറ് സ്പീഡ് മാനുവൽ ഗീയർബോക്സാണ് എൻജിനൊപ്പം.
650 എം എം വാട്ടർ വേഡിംഗ് ശേഷിയും 226 എം എം ഗ്രൌണ്ട് ക്ലിയറെൻസും പുതിയ താറിലുണ്ട്. കൂടാതെ പുതിയ ഗ്രില്ല്, ഹെഡ്‌ലാമ്പുകൾ, ഫ്രണ്ട് ബമ്പറിലെ സ്‌കഫ് പ്ലേറ്റുകൾ, പുതിയ 18 ഇഞ്ച് വീലുകൾ, പുതിയ ടൈൽലൈറ്റുകൾ എന്നിവ ഉൾപ്പെടുന്നു.
സമകാലിക ബെല്ലുകളും വിസിലുകളും ഉൾപ്പെടുത്തിയിരിക്കുന്നു. ഇത് വാഹനപ്രേമികളെ ആകർഷിക്കും. മുൻവശത്തെ സീറ്റുകളുടെ ഉയരം ക്രമീകരിക്കാവുന്ന തരത്തിലാണ്. ഏഴ് ഇഞ്ച് പുതിയ ടച്ച് സ്ക്രീൻ ഇൻഫോടയിൻമെന്റ് സംവിധാനങ്ങളും ഉൾക്കൊള്ലിച്ചിരിക്കുന്നു.
മികച്ച സുരക്ഷാ സവിശേഷതകളും അടങ്ങിയിരിക്കുന്നു. ഡ്യുവൽ എയർ ബാഗുകൾ, എ ബി എസ്, സെൻട്രൽ ലോക്കിംഗ്, റിയർ പാർക്കിംഗ്, ഇലക്ട്രോണിക് പവർ സ്റ്റിയറിംഗ് എന്നിവയുമുണ്ട്.