maniyarayile-asokhan

പ്രേക്ഷകർ സൂപ്പർഹിറ്റാക്കിയ ഉണ്ണിമായ സോംഗിന് ശേഷം ദുൽഖർ സൽമാനും ഗ്രിഗറി ജേക്കബും ചേർന്ന് നിർമിക്കുന്ന മണിയറയിലെ അശോകനിലെ പെയ്യും നിലാവ് ഗാനം പുറത്തിറങ്ങി. ഗ്രിഗറി, അനുപമ പരമേശ്വരൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ സംവിധാനം ഷംസു സയ്ബയാണ്.

നാട്ടിന്‍പുറത്തുകാരനായ അശോകന്റെ പ്രണയവും വിവാഹവുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ജേക്കബ് ഗ്രിഗറിക്ക് പുറമെ ഷൈന്‍ ടോം ചാക്കോ, കൃഷ്ണ ശങ്കര്‍ വിജയരാഘവന്‍, ഇന്ദ്രന്‍സ്, സുധീഷ്, ശ്രീലക്ഷ്മി, നയന, ശ്രിത ശിവദാസ് തുടങ്ങി വലിയ താരനിര ചിത്രത്തിന്റെ ഭാഗമായുണ്ട്. അനുപമ പരമേശ്വരനാണ് നായിക. ശ്യാമ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ അനുപമ അവതരിപ്പിക്കുന്നത്.

തിരക്കഥ-വിനീത് കൃഷ്ണന്‍, ഛായാഗ്രഹണം- സജാദ് കാക്കു, എഡിറ്റിംഗ് -അപ്പു ഭട്ടതിരി, സംഗീതം- ശ്രീഹരി കെ നായര്‍. അരുണ്‍ എസ് മണി, വിഷ്ണു പിസി എന്നിവര്‍ സൗണ്ട് ഡിസൈന്‍ നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തില്‍ ജയന്‍ ക്രയോണ്‍ ആണ് പ്രൊഡക്ഷന്‍ ഡിസൈനര്‍.