കഴിഞ്ഞ മാസമാണ് മേരി കാതറീൻ ലെടൂർന്യൂ എന്ന മുൻ അദ്ധ്യാപിക കാൻസർ ബാധിച്ച് മരിച്ചത്. ആ മരണത്തിന് ശേഷം അവരെക്കുറിച്ച് സോഷ്യൽ മീഡിയയൽ ചർച്ചകൾ നടന്നു. തടത്തകൾ നടന്നത് മറ്റൊന്നിനെയും കുറിച്ചായിരുന്നില്ല. മേരി കാതറീന്റെ ജീവിതത്തെയും പ്രണയത്തെയും കുറിച്ചായിരുന്നു. വിവാദം നിറഞ്ഞ അവരുടെ ജീവിതത്തെക്കുറിച്ചായിരുന്നു. ചിലർ അവരെ കുറ്റപ്പെടുത്തി. ചിലർ അവരെ വാഴ്ത്തി.
ഈ കുറ്റപ്പെടുത്തലുളും സ്തുതിപാടലുകളും എന്തിനാണെന്ന് അറിയണമെങ്കിൽ മേരി കാതറീൻ ലെടൂർന്യൂവിന്റെ മുൻകാല ജീവിതം കൂടി മനസിലാക്കണം. പതിമൂന്നുവയസ് മാത്രമുള്ള സ്വന്തം വിദ്യാർത്ഥിയെ പ്രണയിച്ച മേരി കാതറിൻ ലെടൂർന്യു എന്ന അമേരിക്കൻ സ്‌കൂൾ അധ്യാപികയുടെ ജീവിതകഥ. 1996ൽ അമേരിക്കയിൽ ഏറെ വിവാദം സൃഷ്ടിച്ച ഒരു ബലാത്സംഗകേസിലെ പ്രതി കൂടിയാണ് ഇവരെന്നറിയുമ്പോഴോ.
അമേരിക്കയിലെ സിയാറ്റിൽ നഗരത്തിന് സമീപം ബുറിയൻ എന്ന ചെറുപട്ടണത്തിലെ സ്‌കൂൾ അധ്യാപികയായിരുന്നു മേരി കാതറിൻ. സ്വന്തം സ്‌കൂളിലെ പന്ത്രണ്ടോ പതിമൂന്നോ മാത്രം വയസ്സ് പ്രായമുണ്ടായിരുന്ന വിദ്യാർത്ഥി വില്ലി ഫൗലാവൂവുമായി ശാരീരിക ബന്ധത്തിലേർപ്പെട്ടു എന്ന കുറ്റത്തിന് അവർ ജോലിയിൽ നിന്ന് പിരിച്ചുവിടപ്പെട്ടു. രണ്ടുതവണ ജയിലിലായി. പ്രായപൂർത്തിയാവാത്ത കുട്ടിയെ ബലാത്സം ചെയ്തു എന്ന കുറ്റം ചുമത്തിയാണ് അവരെ ജയിലിലടച്ചത്.
1996ലാണ് നാലുകുട്ടികളുടെ അമ്മയായ മേരി എന്ന 34 കാരി ഗാർഹിക പീഡനത്വിതെതുടർന്ന് വിവാഹമോചനം നേടിയത്. അതിന് ശേഷമാണ് അവർ വിദ്യാർത്ഥിയായ വില്ലിയെ പരിചയപ്പെടുന്നത്. വില്ലി അന്ന് സിക്‌സ്ത് ഗ്രേഡിലായിരുന്നു. വില്ലിയുമായുള്ള അടുപ്പം ക്രമേണ പ്രണയമായി. പിന്നീട് അത് ശാരിരിക ബന്ധത്തിലേക്ക് വഴിമാറുകയായിരുന്നു
ഒരു ദിവസം രാത്രി ഒന്നരയോടെ ഇരുവരെയും റോഡരികിൽ നിർത്തിയിട്ടിരുന്ന ഒരു കാറിൽ നിന്ന് പൊലീസ് സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തി. പൊലീസിനോട് മേരി ആദ്യം പറഞ്ഞത്,'ഇവന് പതിനെട്ടു വയസ്സ് ആയി എന്നായിരുന്നു. എന്നാൽ, ഇരുവരും ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതായി പൊലീസ് കുറ്റം ചുമത്തി.
സംഭവം നടന്ന് രണ്ടുമാസത്തിനകം മേരി കാതറിൻ ഗർഭിണിയായി. ധരിച്ചു. 1997 ൽ അവർക്കെതിരെ ബലാത്സംഗക്കുറ്റം ചുമത്തി കേസ് വന്നു. അവർ കുറ്റം സമ്മതിച്ചു. എന്നാൽ, 'വില്ലിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് ക്രിമിനൽ കുറ്റമാണ് എന്ന് തനിക്കറിയില്ലായിരുന്നു' എന്നായിരുന്നു മേരി വാദിച്ചത്. വിധി കാത്തിരിക്കുന്നതിനിടെ മേരി വില്ലിയുടെ കുഞ്ഞിനെ പ്രസവിച്ചു. ഈ സാഹചര്യത്തിൽ കോടതി മേരിയുടെ ജയിൽശിക്ഷ ആറുമാസമായി ചുരുക്കി. അവർ ജയിൽ മോചിതയായി.
ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങി രണ്ടാഴ്ചയ്ക്കുള്ളിൽ തന്നെ മേരി കാതറീനെ വീണ്ടും പൊലീസ് അറസ്റ്റുചെയ്തു. വില്ലിക്കൊപ്പം കാറിൽ ഇരിക്കുന്നതിനിടെയാണ് അവർ അറസ്റ്റിലായത്. അപ്പോഴും അവനു പ്രായപൂർത്തി ആയിട്ടില്ലായിരുന്നു. ഇത്തവണ കോടതി ഏഴു വർഷത്തേക്ക് മേരിയെ കോടതി ജയിലിലേക്കയച്ചു. അവരുടെ രണ്ടാമത്തെ കുഞ്ഞ് ജോർജിയ പിറന്നു വീണത് ജയിലഴികൾക്കുള്ളിലാണ്.
മേരി ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങും വരെ വില്ലിയുടെ രണ്ടു കുട്ടികളെയും വളർത്തിയത് വില്ലിയുടെ അമ്മയായിരുന്നു. ഏഴുവർഷത്തെ ജയിൽവാസം കഴിഞ്ഞ് 2005 ൽ മേരി മോചിതയായി. മെയ് 20 ന് വില്ലിയും മേരിയും വിവാഹിതരായി.
തങ്ങൾക്കിടയിൽ നിലനിന്നിരുന്നത് കേവലം പ്രണയബന്ധം മാത്രമായിരുന്നു എന്ന് പ്രസ്താവിച്ചു കൊണ്ട് അവരെഴുതിയ പുസ്തകമാണ് ' 'Un Seul Crime, L'Amour,' or 'Only One Crime, Love.' .' 'ഒരേയൊരു കുറ്റം മാത്രം, പ്രണയം' അത് ഏറെ ശ്രദ്ധിക്കപ്പെട്ടു. ചർച്ചയായി. വിവർത്തനം ചെയ്യപ്പെട്ടു. വൈകാതെ അവരുടെ കഥ 'ഓൾ അമേരിക്കൻ ഗേൾ' എന്ന പേരിൽ സിനിമയായി.
'എന്നെ ആരും ബലാത്സംഗം ചെയ്തിട്ടില്ല. ഞാൻ ഒരു ഇരയല്ല. ഒരു അച്ഛനായതിൽ എനിക്ക് പശ്ചാത്താപം ഒട്ടുമില്ല, മേരി കാതറീനെ സ്‌നേഹിച്ചതിന് ഒട്ടുമില്ല..' എന്നാണ് വില്ലി 2013 ൽ നൽകിയ ഒരു അഭിമുഖത്തിൽ പറഞ്ഞത്. എന്നാൽ, 2017 ൽ, ഒരു വ്യാഴവട്ടം നീണ്ടു നിന്ന വിവാഹജീവിതത്തിനൊടുവിൽ, അജ്ഞാതമായ കാരണങ്ങളാൽ വില്ലിമേരി ദമ്പതികൾ തമ്മിൽ നിയമപരമായി വേർപിരിഞ്ഞു.
താമസിയാതെ മേരിക്ക് സ്റ്റേജ് 4 കാൻസ ർ സ്ഥിരീകരിച്ചു, ജൂലായ് ആറാം തീയതി അമ്പത്തിയെട്ടാം വയസ്സിൽലാണ് മേരി കാതറിൻ മരിച്ചത്.