ന്യൂഡൽഹി: ഇന്ത്യയെ രണ്ട് ലോകകപ്പിലേക്ക് നയിച്ച ക്രിക്കറ്റ് നായകൻ എം.എസ് ധോണി രാജ്യാന്തര ക്രിക്കറ്റിൽ നിന്നും വിരമിച്ചു. ഇൻസ്റ്റാഗ്രാം വീഡിയോയിലൂടെയാണ് ധോണി ഇക്കാര്യം അറിയിച്ചത്. ഇന്ന് രാത്രി 7.30 മുതൽ താൻ വിരമിച്ചതായി കണക്കാക്കാമെന്ന് വീഡിയോ സന്ദേശത്തിലൂടെ ധോണി വ്യക്തമാക്കി.
തനിക്ക് ഇതുവരെ ലഭിച്ച സ്നേഹത്തിനും പിന്തുണയ്ക്കും ഒരുപാട് നന്ദിയുടേണ്ടെന്നും അദ്ദേഹം ഇൻസ്റ്റാഗ്രാം തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ വ്യക്തമാക്കി. തന്റെ ഇതുവരെയുള്ള ക്രിക്കറ്റ് ജീവിതത്തിന്റെ ഉജ്ജ്വല മുഹൂർത്തങ്ങൾ കോർത്തിണക്കികൊണ്ടുള്ള വീഡിയോ ആണ് ധോണി ഇൻസ്റാഗ്രാമിലൂടെ പോസ്റ്റ്.
വീഡിയോയ്ക്ക് മാറ്റ് കൂട്ടുന്നത് 1976ലെ അമിതാഭ് ബച്ചൻ ചിത്രമായ 'കഭീ കഭീ'യിലെ 'മേ പൽ ദോ പൽ കാ ഷായർ' എന്ന ഗാനമാണ്. ഇതോടെ 2011ലെ ഏകദിന ലോകകപ്പിലെ ഇന്ത്യയുടെ നായകനാണ് പിൻവാങ്ങുന്നത്. 2007 ലെ പ്രഥമ ട്വൻറി ട്വൻറി ലോകകപ്പിലും ഇന്ത്യൻ ടീമിനെ നയിച്ചത് ധോണിയായിരുന്നു. 2013 ലെ ചാമ്പ്യൻസ് ട്രോഫിയിലും ഇന്ത്യ ജേതാക്കളായി ധോണിയുടെ ക്യാപ്റ്റൻസിയുടെ പിൻബലത്തിലായിരുന്നു.