dhoni-a

ന്യൂഡൽഹി : രാജ്യാന്തര മത്സരങ്ങളിൽ മഹേന്ദ്രസിംഗ് ധോണിയുടെ ആ മാജിക് ഇനി ഇല്ല. അതുകൊണ്ട് തന്നെയാകണം കേന്ദ്രമന്ത്രി സ്മൃതി ഇറാനി ധോണിക്ക് ഒറ്റ വാക്യത്തിൽ ആശംസയറിയിച്ചത്. താങ്ക്‌യു ഫോർ ദ മാജിക് ( ആ മാജിക്കിന് നന്ദി)​. സച്ചിൻ ടെണ്ടുൽക്കർ,അമിത് ഷാ, സ്മൃതി ഇറാനി, ഗൗതം ഗംഭീർ, ശശി തരൂർ എന്നിവരടക്കമുള്ളവരാണ് ധോണിക്ക് ആശംസയുമായി എത്തിയത്.

2011ൽ നമ്മൾ ഒരുമിച്ച് ലോകകപ്പ് നേടിയതാണ് എന്റെ ജീവിതത്തിൽ ഏറ്റവും മറക്കാനാകാത്ത നിമിഷം. രണ്ടാം ഇന്നിംഗ്‌സിനും നിങ്ങൾക്കും കുടുംബത്തിനും ആശംസകൾ നേരുന്നുവെന്നാണ് സച്ചിൻ ട്വീറ്റ് ചെയ്തത്.

Your contribution to Indian cricket has been immense, @msdhoni. Winning the 2011 World Cup together has been the best moment of my life. Wishing you and your family all the very best for your 2nd innings. pic.twitter.com/5lRYyPFXcp

— Sachin Tendulkar (@sachin_rt) August 15, 2020

രണ്ട് ഫോർമാറ്റിലും ലോകകിരീടം നേടിയ ക്യാപ്ടനാണ് ധോണിയെന്ന് അമിത് ഷാ ട്വീറ്റ് ചെയ്തു.

I join millions of cricket fans across the globe to thank @msdhoni for his unparalleled contributions to Indian Cricket. His cool temperament has turned several hot encounters in India’s favour. Under his captaincy India was crowned World Champions twice in different formats.

— Amit Shah (@AmitShah) August 15, 2020

ഒരു യുഗം അവസാനിച്ചതായി ബി.സി.സി.ഐ പ്രസിഡന്റും മുൻ ക്യാപ്ടനുമായ സൗരവ് ഗാംഗുലി പറഞ്ഞു.ധോണിയുടെ നേതൃത്വപാടവത്തെ മറ്റാരുമായും തുലനം ചെയ്യാനാവില്ലെന്നും ഗാംഗുലി വ്യക്തമാക്കി.

Thank you for the magic #Dhoni 🙏 pic.twitter.com/BQ8f3cqF9m

— Smriti Z Irani (@smritiirani) August 15, 2020


രാജ്യത്തെ എല്ലാ കായിക താരങ്ങൾക്കും ധോണി പ്രചോദനമായിരുന്നെന്നും ധോണിയുടെ നേട്ടങ്ങൾ അവിശ്വസനീയമാണെന്നും വിനയ് കുമാർ കുറിച്ചു. ധോണി വിരമിച്ചെന്ന് കേൾക്കുമ്പോൾ സങ്കടമുണ്ടെന്ന് ശശി തരൂർ ട്വീറ്റ് ചെയ്തു. കളിക്കളത്തിലെ അതികായനായിരുന്നു ധോണിയെന്നും ഇന്ത്യയുടെ മികച്ച വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാനും ക്യാപ്ടനുമായിരുന്നുവെന്നും തരൂർ ട്വീറ്റ് ചെയ്തു. ഒരു യുഗത്തെ അടയാളപ്പെടുത്തിയാണ് ധോണി കളം വിടുന്നതെന്നും തരൂർ വ്യക്തമാക്കി.

So sorry to hear that #msdhoni retired half an hour ago. A true giant of the game, India's finest wicketkeeper-batsman & a transformative captain, he left a stamp on Indian cricket that defined an era. March on, Dhoniji. There will be other peaks to climb. https://t.co/Y4r8FBCO92

— Shashi Tharoor (@ShashiTharoor) August 15, 2020