dho

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ എക്കാലത്തെയും മികച്ച ക്യാ്പ്ടൻമാരുടെ പട്ടികയിൽ മുൻൻനിരയിലാണ് മഹേന്ദ്രസിംഗ് ധോണിയെന്ന എ..എസ്.. ധോണിയുടെ സ്ഥാനം.. ഏകദിനക്രിക്കറ്റ് കണ്ട മികച്ച ഫിനിഷർ കൂടിയാണ് ധോണി. അപ്രതീക്ഷിതമായി ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിന്റെ ക്യാപ്ടനായ ധോണി ലോകകപ്പും രാജ്യത്തിന് സമ്മാനിച്ചു.. ട്വന്റി 20 ലോകകപ്പിന് പുറമേ ഏകദിന ലോകകപ്പ്, ചാമ്പ്യൻസ് ട്രോഫി തുടങ്ങി ടീമിന് എന്നും അഭിമാനിക്കാവുന്ന നേട്ടങ്ങളെല്ലാം ധോണി സമ്മാനിച്ചു..

എന്നാൽ 2004ൽ ബംഗ്ലാദേശിനെതിരെ ഒട്ടും ശുഭകരമായിരുന്നില്ല ധോണിയിുടെ അരങ്ങേറ്റം.. ആദ്യ മത്സരത്തിൽ തന്നെ പൂജ്യത്തിന് റണ്ണൗട്ടാകുകയായിരുന്നു ധോണി.. 2004ൽ ബംഗ്ലാദേശിനെതിരായ അരങ്ങേറ്റ പരമ്പരയ്ക്കു പിന്നാലെ ടീമിൽനിന്ന് പുറത്താക്കപ്പെടുമെന്ന് തന്നെയായിരുന്നു ധോണി കരുതിയത്. ബാറ്റിങ്ങിലും വിക്കറ്റിനു പിന്നിലും തുടർച്ചയായി ഉണ്ടായിരുന്ന പിഴവുകളായിരുന്നു അതിന് കാരണം.

2005ലെ പാകിസ്താനെതിരായ പരമ്പരയിലെ അദ്യ മത്സരത്തിലും ധോണിക്ക് തിളങ്ങാനായില്ല. ടീമിലെ സ്ഥാനം നഷ്ടമാകുമെന്ന് ധോനി ഏറെക്കുറെ ഉറപ്പിച്ചിരുന്ന സമയത്താണ് ധോണിയെ തേടി ക്യാപ്ടനായിരുന്ന ഗാംഗുലിയുടെ ഫോൺവിളിയെത്തുന്നത്. പാകിസ്താനെതിരായ പരമ്പരയിലെ രണ്ടാം ഏകദിനത്തിൽ പ്ലേയിംഗ് ഇലവനിൽ ധോണി ഉണ്ടെന്ന കാര്യം അറിയിക്കാൻ. തന്റെ അവസാന അവസരമാണ് അതെന്ന് അദ്ദേഹത്തിന് നന്നായി അറിയാമായിരുന്നു.

2005, ഏപ്രിൽ അഞ്ചിനായിരുന്നു ആ മത്സരം.. ആദ്യ നാലുമത്സരങ്ങളിൽ നിന്ന് 22 റൺസായിരുന്നു അതുവരെ ധോണിയുടെ സമ്പാദ്യം. ഏറ്റവും ഉയർന്ന സ്കോറാകട്ടെ 12 റൺസും.. വിശാഖപട്ടണത്ത് ടോസ് നേടിയ ഗാംഗുലി ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. നാലാം ഓവറിൽ തന്നെ സച്ചിനെ ഇന്ത്യയ്ക്ക് നഷ്ടമായി. മൂന്നാം നമ്പറിൽ ദാദയെ പ്രതീക്ഷിച്ചിരുന്നവരെ ഞെട്ടിച്ച് ആ നീളൻ മുടിക്കാരൻ മൈതാനത്തേക്ക് നടന്നെത്തി. ഒരു വശത്ത് വീരേന്ദർ സെവാഗ് തകർത്തടിക്കുന്നത് കണ്ടതോടെ ധോണിയും വിട്ടുകൊടുത്തില്ല. ഇന്ത്യന്‍ ക്രിക്കറ്റില്‍ ധോണിയുടെ വരവറിയിച്ച ഇന്നിംഗ്സ്. മൂന്നാം നമ്പറില്‍ ബാറ്റിംഗിനിറങ്ങി 123 പന്തില്‍ 148 റണ്‍സടിച്ച ധോണിയുടെ മികവില്‍ ഇന്ത്യ അടിച്ചുകൂട്ടിയത് 359 റണ്‍സ്. ധോണിയുടെ കരിയറിലെ ആദ്യ ഏകദിന സെഞ്ചുറിയുമായിരുന്നു അത്. പാക് ബൗളര്‍മാരെ നാലുപാടും പറത്തി ധോണി 15 ഫോറും നാലു സിക്സറും അടക്കമാണ് 148 റണ്‍സടിച്ചത്.. തന്റെ കന്നി സെഞ്ചുറിക്കൊപ്പം ഇന്ത്യൻ ടീമിലെ സ്ഥിര സ്ഥാനം കൂടിയാണ് ധോണി അന്ന് സ്വന്തമാക്കിയത്. ധോണിയുടെ വെടിക്കെട്ട് ഇന്നിംഗ്‌സിന്റെ മികവിൽ 356 റൺസ് നേടിയ ഇന്ത്യ പാകിസ്താനെ 58 റൺസിന് പരാജയപ്പെടുത്തുകയും ചെയ്തു.

അതേ വർഷം തന്നെ പിന്നീട് ശ്രീലങ്കയ്‌ക്കെതിരേ നടന്ന മത്സരത്തിലാണ് ധോണി തന്റെ ഏകദിന കരിയറിലെ ഉയർന്ന സ്‌കോർ നേടിയത്. 2005 ഒക്ടോബർ 31ന് 183 റൺസാണ് അദ്ദേഹം അടിച്ചെടുത്തത്.

പിന്നീട് കരിയറിൽ മഹിക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. 2007ലെ ഏകദിന ലോകകപ്പിലെ ഇന്ത്യയുടെ ദയനീയ പ്രകടനത്തിന് ശേഷം ആ വർഷം നടന്ന പ്രഥമ ട്വന്റി 20 ലോകകപ്പിൽ ധോനി നായകസ്ഥാനത്തുമെത്തി. ദക്ഷിണാഫ്രിക്കയിൽ നിന്ന് മടങ്ങിയെത്തിയത് കിരീടവും കൊണ്ട്.