മലപ്പുറം: കൊവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്ന സാഹചര്യത്തിൽ മലപ്പുറം ജില്ലയിൽ ഇന്ന് സമ്പൂർണ ലോക്ക് ഡൗൺ. ജില്ലാ ഭരണകൂടമാണ് ലോക്ക് ഡൗൺ ഏർപ്പെടുത്തിയത്. മെഡിക്കൽ സ്ഥാനപങ്ങൾ,പെട്രോൾ പമ്പുകൾ എന്നിവ പ്രവർത്തിക്കും.
ഇനിയോരറിയിപ്പുണ്ടാകുന്നതുവരെ എല്ലാ ഞായറാഴ്ചയും ജില്ലയിൽ സമ്പൂർണ ലോക്ക് ഡൗൺ തുടരും. ഇന്നലെ സംസ്ഥാനത്ത് മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചത് .ജില്ലയിൽ 362 പേരിലാണ് കൊവിഡ് രോഗബാധ കണ്ടെത്തിയത്. ഇതിൽ 307 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
അതേസമയം, കോഴിക്കോട് ജില്ലയിൽ ഉപാധികളോടെ ഞായറാഴ്ചകളിലെ ലോക്ക് ഡൗണ്‍ ഒഴിവാക്കി. ജില്ലാ കളക്ടറാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ ഇക്കാര്യം അറിയിച്ചത്. ജില്ലയില്‍ ഇന്നലെ151 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.