ന്യൂഡൽഹി: ഇന്ത്യയുടെ 74ാം സ്വാതന്ത്ര്യ ദിനമായിരുന്നു ഇന്നലെ. വിവിധ രാഷ്ട്രത്തലവന്മാരുൾപ്പെടെയുള്ള പ്രമുഖർ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ആശംസ അറിയിക്കാൻ വിളിക്കാറുണ്ടെങ്കിലും, ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെത്തേടിയെത്തിയത് ഒരു അപ്രതീക്ഷിത ഫോൺ കോളായിരുന്നു. നേപ്പാൾ പ്രധാനമന്ത്രി കെ.പി ശർമ ഒലിയുടെതായിരുന്നു ആ ഫോൺ കോൾ.
ഇന്ത്യയുടെ പ്രദേശങ്ങളെ ഉൾപ്പെടുത്തി നേപ്പാൾ ഭൂപടം തയ്യാറാക്കിയതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീണിരുന്നു. പ്രശ്നങ്ങൾക്ക് ശേഷം ആദ്യമായിട്ടായിരുന്നു ഇരു നേതാക്കളും തമ്മിൽ സംസാരിക്കുന്നത്. പതിനൊന്ന് മിനുറ്റോളം ആ ഫോൺ കോൾ നീണ്ടുനിന്നു.കൂടാതെ ഇന്ത്യയ്ക്ക് ആശംസയറിയിച്ച് ഒലി ട്വീറ്റ് ചെയ്തിട്ടുണ്ട്. ഇത് റീട്വീറ്റ് ചെയ്തുകൊണ്ട് മോദി അദ്ദേഹത്തോട് നന്ദി പറയുകയും ചെയ്തു.
Congratulations and greetings to Prime Minister Shri @narendramodi ji, the Government and people of India on the happy occasion of the 74th Independence Day. Best wishes for more progress and prosperity of the people of India.
— K P Sharma Oli (@kpsharmaoli) August 15, 2020
Thank you PM @kpsharmaoli Ji for the Independence Day wishes. https://t.co/BGnQYPDTus
— Narendra Modi (@narendramodi) August 15, 2020
ഇന്ത്യയുമായി നല്ല ബന്ധമാണ് ആഗ്രഹിക്കുന്നതെന്ന് നേപ്പാള്‍ വിദേശകാര്യമന്ത്രാലയം അറിയിച്ചതായി റിപ്പോർട്ടുണ്ട്. ഇന്ത്യ- നേപ്പാൾ പ്രധാനമന്ത്രിമാര്‍ ഭാവിയില്‍ ഉഭയകക്ഷി ചര്‍ച്ചകള്‍ തുടരാന്‍ ധാരണയായെന്നും മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. എന്നാൽ അതിര്‍ത്തി തര്‍ക്കവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പ്രസ്താവനയില്‍ പറയുന്നില്ല. ഇന്ത്യയുടെ സാമ്പത്തിക സഹായത്തോടെ നടക്കുന്ന പദ്ധതികളുടെ അവലോകനം നാളെ നടക്കും.