captain-cool

ഇന്ത്യൻ ക്രിക്കറ്റിലെ പകരം വയ്ക്കാനില്ലാത്ത പ്രതിഭയാണ് മഹേന്ദ്രസിംഗ് ധോണി.സ​മ്മ​ർ​ദ്ദ​ ​സാ​ഹ​ച​ര്യ​ങ്ങ​ളി​ലും​ ​മ​ന​സു​പ​ത​റാ​തെ ​ടീ​മി​നെ​ ​വി​ജ​യ​ത്തി​ലേ​ക്ക് ​എ​ത്തി​ക്കു​വാ​ൻ​ ​മാ​ന്ത്രി​ക​ ​സി​ദ്ധി​യു​ള്ള​ ​ക്യാ​പ്റ്റൻ​ ​കൂ​ൾ മഹേന്ദ്ര സിംഗ് ധോണി രാജ്യാന്തര ക്രിക്കറ്റിൽ നിന്നും വിരമിച്ച വാർത്ത ഞെട്ടലോടെയാണ് ക്രിക്കറ്റ് പ്രേമികൾ കേട്ടത്. ഇന്ത്യയെ രണ്ട് ലോകകപ്പ് കി​രീട നേട്ടങ്ങളി​ലേക്ക് നയി​ച്ച ആ മഹാ പ്രതി​ഭയുടെ കരി​യറി​ലേക്കും ജീവി​തത്തി​ലേക്കും കണ്ണോടി​ക്കാം...

ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിലിന്റെ എല്ലാ ടൂർണമെന്റുകളിലും ഇന്ത്യയ്ക്ക് കിരീടം നേടിത്തന്ന നായകൻ.

2007 ൽ ദക്ഷിണാഫ്രിക്കയിൽ നടന്ന പ്രഥമ ട്വന്റി 20 ലോകകപ്പിൽ ഇന്ത്യയെ ജേതാക്കളാക്കിയ അപ്രതീക്ഷിത നായകൻ.

28 വർഷങ്ങൾക്കുശേഷം ഏകദിന ക്രിക്കറ്റ് ലോകകപ്പ് കൈകളിൽ ഏറ്റുവാങ്ങിയ ഇന്ത്യൻ നായകൻ.

സമ്മർദ്ദ സാഹചര്യങ്ങളിലും മനസുപതറാതെ തന്ത്രങ്ങൾ ആവിഷ്കരിച്ച് ടീമിനെ വിജയത്തിലേക്ക് എത്തിക്കുവാൻ മാന്ത്രിക സിദ്ധിയുള്ള ക്യാപ്റ്റൻ കൂൾ.

ഇന്നിംഗ്സിന്റെ അവസാന ഘട്ടങ്ങളിൽ വമ്പൻ ഷോട്ടുകളിലൂടെ വിജയത്തിലേക്ക് ജ്വലിച്ചുയരുന്ന 'വേൾഡ്സ് ബെസ്റ്റ് ഫിനിഷർ."

എട്ടുതവണ ഐ.സി.സി വേൾഡ് വൺഡേ ഇലവനിൽ അംഗവും അഞ്ചുതവണ ക്യാപ്റ്റനും.

മൂന്നുതവണ ഐ.സി.സി വേൾഡ് ടെസ്റ്റ് ഇലവനിൽ ഇടം.

ഐ.സി.സി ടെസ്റ്റ് റാങ്കിംഗിൽ ഇന്ത്യയെ ആദ്യമായി ഒന്നാംസ്ഥാനത്തെത്തിച്ച നായകൻ.

ചരിത്രത്തിൽ ആദ്യമായി ആസ്ട്രേലിയയ്ക്കെതിരെ ടെസ്റ്റ് പരമ്പര തൂത്തുവാരിയ ഇന്ത്യൻ ടീമിന്റെ നായകൻ.

ഏകദിനത്തിലും ട്വന്റി 20 യിലും ഇന്ത്യയ്ക്ക് ഏറ്റവും കൂടുതൽ വിജയങ്ങൾ നൽകിയ നായകൻ.

ഏകദിനങ്ങളിൽ ഏറ്റവും കൂടുതൽ തുടർ വിജയങ്ങൾ നൽകിയ നായകൻ.

ചെന്നൈ സൂപ്പർ കിംഗ്സിനെ മൂന്നുതവണ ഐ.പി.എൽ ജേതാക്കളാക്കിയ നായകൻ.

ആദ്യസീസൺ മുതൽ ഇതുവരെയും ചെന്നൈ സൂപ്പർ കിംഗ്സിന്റെ നായകൻ.

ഏറ്റവും കൂടുതൽ ടെസ്റ്റുകളിൽ ടീമിനെ നയിച്ച വിക്കറ്റ് കീപ്പർ.

ആധുനിക ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ