covid-dead

തിരുവനന്തുപുരം: പൂജപ്പുര സെൻട്രൽ ജയിലിൽ കൊവിഡ് ബാധിച്ച തടവുകാരൻ മരിച്ചു. കിളിമാനൂർ സ്വദേശിയായ മണികണ്ഠൻ എന്ന എഴുപത്തിരണ്ടുകാരനാണ് മരിച്ചത്. പൂജപ്പുര ജയിലിൽ ആദ്യം കൊവിഡ് സ്ഥിരീകരിച്ചത് മണികണ്ഠനായിരുന്നു. തിരുവനന്തപുരം മെഡിക്കൽകോളേജിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം.നാലു ദിവസം മുമ്പാണ് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മണികണ്ഠന് വാർദ്ധക്യസഹജമായ അസുഖങ്ങൾ ഉണ്ടായിരുന്നു എന്നാണ് വിവരം. ഒന്നര വർഷമായി ജയിലിൽ കഴിയുന്ന ഇയാൾക്ക് എവിടെനിന്നാണ് രോഗംബാധിച്ചതെന്ന് വ്യക്തമല്ല.

മണികണ്ഠന് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ജയിലിൽ നടത്തിയ പരിശോധനയിൽ ഇരുനൂറിലധികം തടവുകാർക്കും ഒരു ഉദ്യോഗസ്ഥനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. രോഗം സ്ഥിരീകരിച്ചവരെ ജയിലിലെ ഓഡിറ്റോറിയത്തിൽ ഒരുക്കിയിരിക്കുന്ന പ്രത്യേക ചികിത്സാകേന്ദ്രത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.