ms-dhoni

ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റിന്റെ ഇതിഹാസ നായകൻ മഹേന്ദ്രസിംഗ് ധോണി കഴിഞ്ഞ ദിവസമാണ് രാജ്യാന്തര ക്രിക്കറ്റിൽനിന്നും വിരമിക്കൽ പ്രഖ്യാപിച്ചത്. ഒരു വർഷം പിന്നിട്ട ഇടവേളയ്ക്കു ശേഷം ഇന്ത്യൻ പ്രീമിയർ ലീഗിലൂടെ സജീവ ക്രിക്കറ്റിലേക്ക് തിരിച്ചുവരാനൊരുങ്ങുമ്പോഴാണ് രാജ്യാന്തര ക്രിക്കറ്റ് വിടുന്നതായി ധോണി പ്രഖ്യാപിച്ചത്. ഇപ്പോഴിതാ ധോണിയെ കുറിച്ച് പറയുകയാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം കോച്ച് രവി ശാസ്ത്രി.

ഇന്ത്യൻ ക്രിക്കറ്റിന്റെ മുഖം മാറ്റിയത് ധോണിയുടെ നേതൃത്വമാണെന്ന് രവിശാസ്ത്രി പ്രശംസിച്ചു. ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച കളിക്കാരനായി ധോണിയെ കണക്കാക്കുന്നതായും അദ്ദേഹം പറഞ്ഞു. "ഈ മനുഷ്യന് പകരം മറ്റാരുമില്ല. ക്രിക്കറ്റിനെ മാറ്റി മറിച്ചു. ടി 20 ലോകകപ്പും ഐ പി എൽ കിരീടങ്ങളും നേടി. 50 ഓവറിൽ ലോകകപ്പ് നേടി. ടെസ്റ്റ് ക്രിക്കറ്റിൽ ലോകത്തെ ഒന്നാം സ്ഥാനത്തേക്ക് അദ്ദേഹം ഇന്ത്യയെ എത്തിച്ചു. 90 ടെസ്റ്റ് മത്സരങ്ങൾ കളിച്ചു. മികച്ച പ്രകടനം കാഴ്ചവച്ചു-അദ്ദേഹം പറ‌ഞ്ഞു.

വിക്കറ്റ് കീപ്പർ എന്ന നിലയിൽ ഇന്ത്യൻ ടീമിലെത്തിയ ധോണി മികച്ച ബാറ്റ്‌സ്മാൻ എന്ന നിലയിലും നായകൻ എന്ന നിലയിലും അതിവേഗമാണ് വളർന്നത്. "എന്നെ സംബന്ധിച്ചെടുത്തോളം അദ്ദേഹം ശ്രദ്ധേയമായത് സ്റ്റമ്പിംഗും റൺഔട്ടുകളുമായിരുന്നെന്ന് രവിശാസ്ത്രി പറയുന്നു. ഏതൊരു പിക്ക് പോക്കറ്റിനേക്കാളും വേഗതയുള്ള കെെകളായിരുന്നു അത്. ക്രിക്കറ്റിലെ ഏറ്റവും വലിയ മഹാൻമാരെന്നതിലുപരിയാണ് ധോണി. എനിക്ക് എപ്പോഴും ധോണിയെക്കുറിച്ചുള്ള ഒരുപാട് ഓർമകളുണ്ട്.

2007ലെ ലോക ടി 20,211 ലെ ലോകകപ്പ്, 2013ലെ ചാമ്പ്യൻ ട്രോഫി എന്നീ മൂന്ന് ഐ സി സി ട്രോഫികളും നേടിയ ധോണി ഇന്ത്യയിലെ മികച്ച ക്യാപ്റ്റനായി. 2009ൽ ധോണിക്ക് കീഴിൽ മികച്ച ടെസ്റ്റ് ടീമുമായി. ഒരു ബാറ്റ്സമാൻ എന്ന നിലയിൽ ധോണി മികച്ച ഫിനിഷറുള്ള ഒരാളായി മാറി. 350 മത്സരങ്ങൾ കളിക്കുകയും 10,773 റൺസ് നേടുകയും 444 പുറത്താക്കലുകൾ നേടുകയും ചെയ്ത ഏകദിന കരിയർ അവസാനിച്ചു. ടി-20 യില്‍ 98 മത്സരങ്ങളില്‍ നിന്നും 1617 റണ്‍സും ധോണി സ്വന്തമാക്കി.