ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 63,489 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 25,89,682 ആയി ഉയർന്നു. ഇതിൽ 6,77,444 സജീവ കേസുകളാണ്.
കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം ഇന്നലെ മാത്രം 944 പേരാണ് രാജ്യത്ത് മരണമടഞ്ഞത്. ഇതോടെ ആകെ മരണസംഖ്യ 49,980 അയി. കൊവിഡ് മൂലമുള്ള രാജ്യത്തെ മരണനിരക്ക് 1.94 ആണ്. കൊവിഡ് ബാധിച്ച 18,62,258 പേർ രോഗമുക്തി നേടി. എഴുപത് ശതമാനത്തിന് മുകളിലാണ് രാജ്യത്തെ രോഗമുക്തി നിരക്ക്.
7,46,608 സാംപിളുകളാണ് ഇന്നലെ പരിശോധിച്ചത്. മഹാരാഷ്ട്രയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 12,614 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ആന്ധ്രയില്‍ എണ്ണായിരത്തിലധികം പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്.