pettimudi

ഇടുക്കി: മൂന്നാർ പെട്ടിമുടിയിലുണ്ടായ മണ്ണിടിച്ചിലിൽ മരിച്ചവരുടെ എണ്ണം 58 ആയി. ഇന്ന് രണ്ട് സ്ത്രീകളുടെ മൃതദേഹങ്ങൾ കണ്ടെത്തിയതോടെയാണ് മരണ സംഖ്യ ഉയർന്നത്. പുഴയുടെ സമീപം ഇന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. പന്ത്രണ്ടുപേരെയാണ് ഇനി കണ്ടെത്താനുളളത്. ദുരന്തം നടന്ന സ്ഥലത്തിന് സമീപത്തെ പുഴ കേന്ദ്രീകരിച്ചാണ് ഇപ്പോൾ തിരച്ചിൽ നടക്കുന്നത്. കഴിഞ്ഞദിവസം പുഴയിൽ ഇറങ്ങി നടത്തിയ തെരച്ചിലിൽ ​ര​ണ്ടു​വ​യ​സു​കാ​രി​ ​ധ​നു​ഷ്ക​യു​ടെ​ ​മൃ​ത​ദേ​ഹം​ ​കണ്ടെത്തിയിരുന്നു. കളിക്കൂട്ടുകാരനായ വളർത്തുനായയാണ് മൃതദേഹം കണ്ടെത്താൻ സഹായിച്ചത്. തെ​ര​ച്ചി​ൽ​ ​വ​രും​ ​ദി​വ​സ​ങ്ങ​ളി​ലും​ ​തു​ട​രും. ​കൂ​ടു​ത​ൽ​ ​മ​ണ്ണ് ​ഒ​ഴു​കി​യെ​ത്തി​ ​അ​ടി​ഞ്ഞു​കൂ​ടി​യ​ ​പ്ര​ദേ​ശ​ത്ത് ​മ​ണ്ണു​മാ​ന്തി​ ​യ​ന്ത്ര​ങ്ങ​ൾ​ ​എ​ത്തി​ച്ചും​ ​തെര​ച്ചി​ൽ​ ​ന​ട​ത്തു​ന്നു​ണ്ട്.​ മഴ കുറഞ്ഞത് രക്ഷാപ്രവർത്തനത്തിന്റെ വേഗത കൂട്ടിയിട്ടുണ്ട്.