-vaccine

ന്യൂഡൽഹി: കൊവിഡ് വാക്സിനായി ശാസ്ത്രജ്ഞർ കഠിന പരിശ്രമത്തിലാണ്. എന്നാൽ വാക്സിൻ ഇന്ത്യയിൽ ലഭ്യമായാൽ ആർക്കാണ് ആദ്യം നൽകുകയെന്ന് വ്യക്തമാക്കിയിരിക്കുകയാണ് കേന്ദ്ര ആരോഗ്യ സഹമന്ത്രി അശ്വിനി കുമാർ ചൗബെ. കൊവിഡ് പോരാളികളായ ആരോഗ്യപ്രവർത്തകർക്കാണ് ആദ്യം കൊവിഡ് വാക്സിൻ നൽകുകയെന്ന് മന്ത്രി വ്യക്തമാക്കി.

പ്രധാനമന്ത്രി പ്രഖ്യാപിച്ച ദേശീയ ഡിജിറ്റൽ ആരോഗ്യ പദ്ധതിയെ അദ്ദേഹം പ്രശംസിച്ചു. പ്രധാനമന്ത്രി പ്രഖ്യാപിച്ച നാഷണല്‍ ഡിജിറ്റല്‍ ഹെല്‍ത്ത് മിഷന്‍ ആരോഗ്യ മേഖലയില്‍ കാര്യമായ മാറ്റങ്ങള്‍ കൊണ്ടുവരുമെന്നും അശ്വനി കുമാര്‍ ചൗബെ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

രാജ്യത്തെ ആരോഗ്യ മേഖലയെ സംബന്ധിച്ചിടത്തോളം ചരിത്രപരമായ ദിവസം ആണിന്ന്. പ്രധാനമന്ത്രി സ്വാതന്ത്രദിനത്തിൽത്തന്നെ ഈ ദൗത്യം പ്രഖ്യാപിച്ചു. ആരോഗ്യ രംഗത്ത് വൻ മാറ്റങ്ങളാണ് ഇനി ഉണ്ടാക്കുക-അദ്ദേഹം വ്യക്തമാക്കിയിരുന്നു. കൊവിഡ് വാക്‌സിൻ ഉടനെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാതന്ത്ര്യ ദിനത്തിൽ പ്രഖ്യാപിച്ചത്.

എല്ലാവർക്കും വാക്‌സിൻ എത്തുമെന്ന് ഉറപ്പാക്കും. കൂടാതെ എല്ലാവർക്കും ആരോഗ്യ തിരിച്ചറിയൽ കാർഡും മോദി പ്രഖ്യാപിച്ചു. നാഷണൽ ഡിജിറ്റൽ ഹെൽത്ത് മിഷനും വാഗ്ദാനമുണ്ട്. മൂന്ന് കൊവിഡ് വാക്‌സിൻ പരീക്ഷണം നടക്കുന്നുണ്ട്. പരീക്ഷണഘട്ടത്തിലാണ് വാക്‌സിനുകൾ. ആരോഗ്യ പരിചരണം ഡിജിറ്റലാക്കുമെന്ന് പ്രധാനമന്ത്രി പറ‌ഞ്ഞു.

മൂന്ന് വാക്സിനുകള്‍ ടെസ്റ്റിംഗിന്‍റെ വിവിധ ഘട്ടങ്ങളിലാണുള്ളത്. വാക്സിന്‍ പരീക്ഷണം വിജയിച്ചാല്‍ കൊവിഡ് പോരാളികള്‍ക്കാവും വാക്സിന്‍ ആദ്യം ലഭിക്കുകയെന്നും അശ്വനി കുമാര്‍ പറഞ്ഞു. കൊവിഡ് പ്രതിസന്ധിയിൽ നിന്ന് രക്ഷപ്പെടാൻ സർക്കാർ കഠിനമായി പ്രവർത്തിക്കുകയാണെന്നും മന്ത്രി പറഞ്ഞു. ആരോഗ്യ സംവിധാനം സുഗമമാക്കാനാണ് ആരോഗ്യ ഐ ഡിയെന്നും അദ്ദേഹം വ്യക്തമാക്കി. രോഗിയുടെ ആരോഗ്യസംബന്ധമായ വിവരങ്ങൾ കാർഡിലുണ്ടാകും.

എവിടെ നിന്നായാലും ഈ ഐ ഡി കാർഡ് കയ്യിലുണ്ടെങ്കിൽ മെഡിക്കൽ വിവരങ്ങളെ കുറിച്ച് ഡോക്ടർമാർക്ക് വേഗത്തിൽ പ്രതികരിക്കാൻ സാധിക്കും. അതേസമയം ഈ ദൗത്യം ആരോഗ്യ മേഖലയിൽ വിപ്ളവം സൃഷ്ടിക്കുമെന്നും സാങ്കേതിക വിദ്യയിലൂടെ സഹായത്തോടെ ചികിത്സ നേടുന്നതിലെ പ്രശ്നങ്ങൾ കുറയ്ക്കുമെന്നും മോദി പറഞ്ഞു. ആരോഗ്യ ഐ ഡിയിൽ മെഡിക്കൽ ഡാറ്റ, കുറിപ്പടികൾ, റിപ്പോർട്ടുകൾ, ഡയഗ്നോസ്റ്റിക് റിപ്പോർട്ടുകൾ , മുമ്പ് ആശുപത്രി സന്ദർശിച്ച വിവരങ്ങളടക്കം അടങ്ങിയിരിക്കും.