ലോകത്ത് ഓടുന്ന കപ്പലുകളിൽ ഭൂരിഭാഗവും രജിസ്റ്റർ ചെയ്യുന്നതെവിടെയാണെന്നറിയാമോ?പനാമയിലാണ് 90 ശതമാനം കപ്പലുകളും രജിസ്റ്റർ ചെയ്യുന്നത്. അതിന്റെ കാരണമെന്താണെന്നല്ലേ? ഒട്ടേറെ പ്രയോജനങ്ങൾ മുന്നിൽ കണ്ടു കൊണ്ടാണ് പനാമ രജിസ്‌ട്രേഷൻ വാങ്ങുന്നത്. നികുതിയിൽ നിന്ന് രക്ഷപ്പെടുന്നത് ഉൾപ്പെടെ നിരവധി കാര്യങ്ങളാണ് ഇതിന് പിന്നിൽ.

panama-ship-registration

മറ്റ് രാജ്യങ്ങളിൽ കപ്പൽ രജിസ്റ്റർ ചെയ്യാൻ വൻ തുക നൽകേണ്ടിവരും. അമേരിക്കയിൽ ഒരു ആഡംബര നൗക രജിസ്ട്രർ ചെയ്യാൻ 1500 ഡോളർ വേണ്ടിടത്ത് പനാമയിൽ ഇതിന് ആയിരം ഡോളർ മാത്രം നൽകിയാൽ മതി. മറ്റ് രാജ്യങ്ങളിൽ കപ്പലിന്റെ പഴക്കം നോക്കിയാണ് രജിസ്‌ട്രേഷൻ. എന്നാൽ പനാമയിൽ 20 വർഷം കഴിഞ്ഞ കപ്പലുകൾക്കും രജിസ്‌ട്രേഷൻ ലഭിക്കാൻ പനാമ അതോറിറ്റിയുടെ മാത്രം പരിശോധനമതി. വിശദ വിവരങ്ങൾക്ക് വീഡിയോ കാണാം.