ന്യൂഡൽഹി: കിഴക്കൻ ലഡാക്കിലുണ്ടായ ഇന്ത്യ- ചെെന സംഘർഷത്തെ കുറിച്ച് പുതിയ വെളിപ്പെടുത്തൽ നടത്തി ഐ ടി ബി പി (ഇന്തോ ടിബറ്റൻ ബോർഡർ പൊലീസ്) സംഘം. അന്ന് രാത്രി മുഴുവൻ ചെെനീസ് സെെന്യത്തോട് യുദ്ധം ചെയ്യുകയും ഉചിതമായ മറുപടി ചെനയ്ക്ക് തിരിച്ച് നൽകുകയും ചെയ്തതായി ഉദ്യോഗസ്ഥർ പറയുന്നു. ഏറ്റുമുട്ടലിൽ ധെെര്യം പ്രകടിപ്പിച്ചതിൽ 294 ഐ ടി ബി ടി ഉദ്യോഗസ്ഥർക്ക് ഡയറക്ടർ ജനറ. അഭിനന്ദനം അറിയിച്ചു.
തങ്ങൾ എങ്ങനെയാണ് ചെെനീസ് സെെന്യത്തോട് പ്രതികരിച്ചതെന്ന് ഉദ്യോഗസ്ഥർ വെളിപ്പെടുത്തുന്നു. സ്വയം സുരക്ഷ ഉറപ്പാക്കി പി എൽ എ സെെനികരോട് രൂക്ഷമായ രീതിയിൽ പ്രതികരിക്കുകയും ചെയ്തു. പിന്നീട് നിയന്ത്രണവിധേയമാക്കുകയുമായിരുന്നു. തങ്ങൾ രാത്രി മുഴുവൻ ചെെനീസ് സെെന്യത്തോട് യുദ്ധം ചെയ്തതായും ചെറിയ രീതിയിലുള്ള നാശ നഷ്ടങ്ങളുണ്ടായതായും ഐ ടി ബി പി പറഞ്ഞു. ചിലയിടങ്ങളില്‍ ഏറ്റുമുട്ടല്‍ 17 മുതല്‍ 20 മണിക്കൂര്‍ വരെ നീണ്ടുനിന്നു.
ഹിമാലയന്‍ മലനിരകളില്‍ ഉള്‍പ്പെടെ പ്രവര്‍ത്തിക്കാന്‍ ലഭിച്ച പരിചയം ചൈനയുടെ അതിക്രമത്തെ നേരിടുന്നതിന് സഹായകരമായെന്ന് സേനാവിഭാഗം അവകാശപ്പെട്ടു. പല പ്രദേശങ്ങളും സംരക്ഷിക്കപ്പെട്ടു. ചൈനീസ് അതിക്രമത്തെ ധീരമായി ചെറുത്തുനിന്ന 21 ഓളം സേനാംഗങ്ങള്‍ക്ക് ഐ ടി ബി പി ധീരതയ്ക്കുള്ള അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഇന്ത്യന്‍ സേനയുമായി തോളോട് തോള്‍ ചേര്‍ന്നായിരുന്നു ഐ ടി ബി പിയുടെ പ്രവര്‍ത്തനം.
ഇരു സേനാവിഭാഗങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലില്‍ ജൂണ്‍ 15 ന് ഇന്ത്യയുടെ 20 സൈനികരാണ് കൊല്ലപ്പെട്ടത്. ചൈനയുടെ എത്ര സൈനികര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടുവെന്ന കാര്യം രാജ്യം ഇപ്പോഴും വ്യക്തമായി വെളിപ്പെടുത്തിയിട്ടില്ല. സംഘര്‍ഷാവസ്ഥ പരിഹരിക്കാനും സേനാ പിന്മാറ്റം പൂര്‍ത്തിയാക്കാനുമുള്ള ചര്‍ച്ചകള്‍ ഇപ്പോഴും തുടരുകയാണ്.