ഹെവൻ സിനിമാസിന്റെ ബാനറിൽ ജോഷി മുരിങ്ങൂർ നിർമിക്കുന്ന വിനുമോഹൻ ചിത്രത്തിന്റെ ഒഫിഷ്യൽ ടെെറ്റിൽ പോസ്റ്റർ നാളെ രാവിലെ പത്ത് മണിക്ക് പുറത്തുവിടും. ഫേസ്ബുക്ക് പേജിലൂടെയാണ് ടെെറ്റിൽ പോസ്റ്റർ പുറത്തുവിടുക. ബാലു നാരായണനാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും ഒരുക്കുന്നത്. ഛായാഗ്രഹണം അനിൽ വിജയ്. എഡിറ്റ് കിരൺദാസ്. സംഗീതം വിഷ്ണുപ്രസാദ്. ലെറിക്സ് വിനായക് ശശികുമാർ, എങ്കണ്ടിയൂർ ചന്ദ്രശേഖരൻ. കലാസംവിധാനം-കോയാസ്. കോസ്റ്റ്യൂം ബിസി ബേബി ജോൺ. ചീഫ് അസോസിയേറ്റ്-ശ്രീജിത്ത് നായർ.