ദുൽഖർ സൽമാൻ നിർമിക്കുന്ന മണിയറയിലെ അശോകൻ ഒടിടി പ്ളാറ്റ് ഫോമിൽ ആഗസ്റ്റ് 31ന് റിലീസ് ചെയ്യും. നെറ്റ് ഫ്ളിക്സാണ് ഒൗദ്യോഗിക പ്രഖ്യാപനം നടത്തിയത്. വേ ഫെയറർ ഫിലിംസിന്റെ ബാനറിൽ നിർമിക്കുന്ന ചിത്രം ഷംസു സെയ്ബ സംവിധാനം ചെയ്യുന്നു. ജേക്കബ് ഗ്രിഗറിയാണ് നായകൻ. നാട്ടിൻപുറത്തുകാരനായ അശോകന്റെ പ്രണയവും വിവാഹവും ആദ്യരാത്രിയുമെല്ലാം പ്രമേയമാകുന്ന ചിത്രത്തിൽ അനുപമ പരമേശ്വരൻ നായിക. ഷൈൻ ടോം ചാക്കോ, കൃഷ്ണശങ്കർ, വിജയരാഘവൻ, ഇന്ദ്രൻസ്, സുധീഷ്,ശ്രീലക്ഷമി, ശ്രിത ശിവദാസ് എന്നിവരാണ് മറ്റു താരങ്ങൾ. തിരക്കഥ വിനീത് കൃഷ്ണൻ,