തെന്നിന്ത്യൻ ആക്ഷൻ കിംഗ് അർജുന് പിറന്നാൾ സമ്മാനമായി ' ഫ്രണ്ട്ഷിപ്പ് ' സിനിമയുടെ മുപ്പതു സെക്കൻഡ് ദൈർഘ്യമുള്ള ആക്ഷൻ രംഗങ്ങൾ കോർത്തിണക്കിയ ദൃശ്യ ശകലം അണിയറ പ്രവർത്തകർ പുറത്തുവിട്ടു. ആഗസ്റ്റ് 15ന് അർജുന്റെ പിറന്നാളായിരുന്നു. ഇന്ത്യൻ ക്രിക്കറ്റ് മുൻ താരം ഹർഭജൻ സിംഗ് നായകനായി അഭിനയിക്കുന്ന ' ഫ്രണ്ട്ഷിപ്പി'ൽ നായകനൊപ്പം തുല്യ പ്രാധാന്യമുള്ള കഥാപാത്രമാണ് അർജുന്, മലയാളത്തിൽ വൻ വിജയം നേടിയ'ക്വീൻ "സിനിമയുടെ പുനരാവിഷ്കാരമാണ് 'ഫ്രണ്ട്ഷിപ്പ് ' ശ്രീലങ്കൻ ടെലിവിഷൻ അവതാരക ലോസ്ലിയാ മരിയനേശനാണ് നായിക. ജോൺപോൾ രാജ്, ഷാം സൂര്യ എന്നിവർ ചേർന്നാണ് സംവിധാനം.