isl

ന്യൂഡൽഹി: ഇന്ത്യൻ സൂപ്പർ ലീ​ഗിന്റെ ഏഴാം സീസൺ പോരാട്ടങ്ങൾ ​ഗോവയിൽ നടക്കും. ഇക്കാര്യത്തിൽ ഐ എസ് എൽ നടത്തിപ്പുകാരായ എഫ് എസ് ഡി എല്ലും ​ഗോവ സ്പോർട്സ് അതോറിറ്റിയും തമ്മിൽ ധാരണയിലെത്തി. കൊവിഡ് പശ്ചാത്തലത്തില്‍ കാണികള്‍ക്ക് പ്രവേശനമുണ്ടാകില്ല.

കേരളത്തേയും പരി​ഗണിച്ചിരുന്നെങ്കിലും യാത്രാസൗകര്യം, സ്റ്റേഡിയം തുടങ്ങിയ പല ഘടകങ്ങൾ പരിശോധിച്ചശേഷമാണ് ​ഗോവയ്ക്ക് നറുക്ക് വീണത്. നവംബർ 21 മുതൽ അടുത്ത മാർച്ച് 21വരെയായി ലീ​ഗ് നടത്താനാണ് തീരുമാനം വന്നിരിക്കുന്നത്. ഫത്തോർദ, വാസ്കോ, ബാംബോളിം എന്നീ മൂന്ന് സ്റ്റേഡിയങ്ങളിലായാണ് മത്സരങ്ങൾ നടത്തുക. ഒപ്പം പങ്കെടുക്കുന്ന എല്ലാ ടീമുകൾക്കും ഓരോ പരിശീലന​ഗ്രൗണ്ടും അനുവദിച്ചിട്ടുണ്ട്.