war
രണ്ടാം ലോക മഹായുദ്ധ സ്മരണയി​ൽ ജപ്പാനി​ൽ ഒരുക്കി​യ ചടങ്ങി​ൽ സാമൂഹി​ക അകലം പാലി​ച്ച് പങ്കെടുക്കുന്നവർ

വാഷിംഗ്ടൺ: ലോകത്ത് കൊവിഡ് വ്യാപനം അനിയന്ത്രിതമായി തുടരുന്നു. കൊവിഡ് വ്യാപനത്തിലും മരണത്തിലും ലോകത്ത് മുന്നിൽ നിൽക്കുന്ന അമേരിക്ക, ബ്രസീൽ, ഇന്ത്യ, റഷ്യ എന്നീ രാജ്യങ്ങളിലെ സ്ഥിതി ഗുരുതരമായി തന്നെ തുടരുന്നു.

ദക്ഷിണ കൊറിയയിൽ പ്രദേശിക വ്യാപനം രൂക്ഷമായിരിക്കുകയാണ്. ഇന്നലെ മാത്രം 279 കേസുകൾ റിപ്പോർട്ട് ചെയ്തു. അഞ്ച് മാസത്തിനിടെയുള്ള ഏറ്റവും ഉയർന്ന കണക്കാണിത്. ഫ്രാൻസിൽ വീണ്ടും കൊവിഡ് ശക്തമാവുകയാണ്. ഇന്നലെ മാത്രം 3000ത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ, ജോലിസ്ഥലത്തും മാസ്ക് നിർ‌ബന്ധമാക്കിയിരിക്കുകയാണ് ഭരണകൂടം.

അതേസമയം, രാജ്യത്തെ അണുബാധ നിരക്ക് കുറയുന്നതിനാൽ ഇന്ന് മുതൽ നിയന്ത്രണങ്ങൾ ലഘൂകരിക്കുമെന്ന് ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റഫാമോസ അറിയിച്ചു. കൊവിഡ് വ്യാപനത്തിൽ ലോകത്ത് അഞ്ചാമതാണ് ദക്ഷിണാഫ്രിക്ക.

ന്യൂസിലൻഡിൽ കൊവിഡ് വ്യാപനം വീണ്ടും ആരംഭിച്ചതോടെ പൊതു തിരഞ്ഞെടുപ്പ് അനിശ്ചിതകാലത്തേക്ക് മാറ്റിവച്ചതായി ഉപ പ്രധാനമന്ത്രി വിൻസ്റ്റൻ പീറ്റേഴ്സ് അറിയിച്ചു. ഇന്നലെ 13 പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. ഇതോടെ, പുതിയ രോഗികളുടെ ആകെ എണ്ണം 69 ആയി.

ഫിലിപ്പീൻസിൽ ഇന്നലെ 3,420 കേസുകൾ റിപ്പോർട്ട് ചെയ്തു. ആഭ്യന്തര സെക്രട്ടറി ഡ്യുടേർട്ടിനും കൊവിഡ് ബാധിച്ചു. അതേസമയം, ആസ്ട്രേലിയയിൽ കൊവിഡ് വ്യാപനത്തിന് ഗണ്യമായ കുറവ് രേഖപ്പെടുത്തിയതായി റിപ്പോർ‌ട്ട്.

റ​ഷ്യ​ൻ​ ​വാ​ക്സി​ൻ​ ​ഉ​ത്പാ​ദ​നം​ ​ആ​രം​ഭി​ച്ചു

മോ​സ്‌​കോ​:​ ​റ​ഷ്യ​യു​ടെ​ ​കൊ​വി​ഡ് ​വാ​ക്സി​ൻ​ ​ഉ​ദ്പാ​ദ​നം​ ​ആ​രം​ഭി​ച്ചു.​ ​ഗ​മാ​ല​യ​ ​സ​യ​ന്റി​ഫി​ക് ​റി​സ​ർ​ച്ച് ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ഒ​ഫ് ​എ​പ്പി​ഡെ​മി​യോ​ള​ജി​ ​വി​ക​സി​പ്പി​ച്ച​ ​സ്പു​ട്‌​നി​ക്-​അ​ഞ്ച് ​വാ​ക്‌​സി​ന്റെ​ ​ഉ​ത്പാ​ദ​നം​ ​ആ​രം​ഭി​ച്ചെ​ന്ന് ​റ​ഷ്യ​ൻ​ ​ആ​രോ​ഗ്യ​ ​മ​ന്ത്രാ​ല​യ​മാ​ണ് ​ഇ​ക്കാ​ര്യം​ ​അ​റി​യി​ച്ച​ത്.
അ​തേ​ ​സ​മ​യം​ ​ചി​ല​ ​വി​ദ​ഗ്ദ്ധ​ർ​ ​വാ​ക്‌​സി​ന്റെ​ ​സു​ര​ക്ഷ​ ​സം​ബ​ന്ധി​ച്ച് ​ആ​ശ​ങ്ക​ ​അ​റി​യി​ച്ചി​ട്ടു​ണ്ട്.​ ​മ​തി​യാ​യ​ ​ഡാ​റ്റ​യു​ടെ​ ​അ​ഭാ​വ​വും​ ​അ​തി​വേ​ഗ​ ​അം​ഗീ​കാ​ര​വും​ ​കാ​ര​ണം​ ​വാ​ക്‌​സി​ൻ​ ​ഉ​പ​യോ​ഗി​ക്കു​ന്ന​ത് ​അ​ത്ര​ ​സു​ര​ക്ഷി​ത​മാ​യി​രി​ക്കി​ല്ലെ​ന്നാ​ണ് ​മൂ​വാ​യി​ര​ത്തി​ല​ധി​കം​ ​മെ​ഡി​ക്ക​ൽ​ ​പ്രൊ​ഫ​ഷ​ണ​ലു​ക​ൾ​ ​പ​ങ്കെ​ടു​ത്ത​ ​ഒ​രു​ ​സ​ർ​വേ​യി​ൽ​ ​കാ​ണി​ച്ചി​രി​ക്കു​ന്ന​ത്.​ ​ഇ​തി​ൽ​ ​ഭൂ​രി​പ​ക്ഷ​വും​ ​റ​ഷ്യ​ൻ​ ​ഡോ​ക്ട​ർ​മാ​രാ​യി​രു​ന്നു.
അ​തേ​സ​മ​യം,​ ​വാ​ക്‌​സി​ൻ​ ​ഇ​തു​വ​രെ​ ​അ​ന്തി​മ​ ​പ​രീ​ക്ഷ​ണ​ങ്ങ​ൾ​ ​പൂ​ർ​ത്തി​യാ​ക്കി​യി​ട്ടി​ല്ലെ​ന്നാ​ണ് ​ചി​ല​ ​ഗ​വേ​ഷ​ക​ർ​ ​ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്.

കൊവിഡ് മീറ്റർ

ആകെ രോഗികൾ - 21,641,285

മരണം - 769,481

രോഗവിമുക്തർ - 14,350,381

രാജ്യം - രോഗികൾ - മരണം

അമേരിക്ക - 5,531,282 - 172,630

ബ്രസീൽ - 3,317,832 - 107,297

ഇന്ത്യ - 2,594,112 - 50,122

റഷ്യ - 922,853 - 15,685