തിരുവനന്തപുരം: സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി പി.എസ്.സി ആസ്ഥാനത്ത് ചെയർമാൻ അഡ്വ. എം.കെ. സക്കീർ പതാക ഉയർത്തി. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടന്ന ചടങ്ങിൽ കമ്മിഷൻ അംഗങ്ങളായ ആർ. പാർവതീദേവി, സി. സുരേശൻ, ഡോ. എം.ആർ. ബൈജു, ഡോ. ജിനു സക്കറിയ ഉമ്മൻ, ലീഗൽ റീറ്റെയ്‌നർ അഡ്വ. എസ്. രമേശൻ, ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. ചെയർമാൻ സ്വാതന്ത്ര്യദിന സന്ദേശം നൽകി. പി.എസ്.സി സെക്രട്ടറി സാജു ജോർജ് സ്വാഗതവും എസ്റ്റാബ്ലിഷ്‌മെന്റ് അഡിഷണൽ സെക്രട്ടറി വി. ബി. മനുകുമാർ നന്ദിയും പറഞ്ഞു.