തിരുവനന്തപുരം: തിരുവനന്തപുരംകോർപ്പറേഷൻ പരിധിയിൽ ട്രിപ്പിൾലോക്ക് ഡൗൺ കാരണം കേരള സർവകലാശാല ജൂലായ് 6, 8, 10 തീയതികളിൽ മാറ്റിവച്ച നാലാം സെമസ്റ്റർ ബിരുദാനന്തര ബിരുദ പരീക്ഷകൾ (അഫിലിയേറ്റഡ്കോളേജുകൾ) യഥാക്രമം ആഗസ്റ്റ് 21, 24, 26 തീയതികളിൽ രാവിലെ 9.30 മുതൽ അതതു പരീക്ഷാകേന്ദ്രങ്ങളിൽ നടത്തും.
കൊവിഡ് - 19 കാരണം തിരുവനന്തപുരംകോർപ്പറേഷൻ പരിധിയിലുളളകോളേജുകളിൽ പരീക്ഷാകേന്ദ്രം അനുവദിച്ചുകിട്ടിയ വിദ്യാർത്ഥികൾ അനുവദിച്ചുകിട്ടിയകോളേജുകളിൽ പരീക്ഷയ്ക്ക് ഹാജരാകണം.
എം.സി.എ പ്രവേശനം
തിരുവനന്തപുരം: എ.ഐ.സി.ടി.ഇ അംഗീകാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഈ വർഷത്തെ എം.സി.എ(മാസ്റ്റർ ഒഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്) കോഴ്സിലേക്ക് 18വരെ അപേക്ഷിക്കാം. ഓൺലൈൻ മുഖേനയോ വെബ്സൈറ്റ് വഴി ഡൗൺലോഡ് ചെയ്ത ചെലാൻ ഉപയോഗിച്ച് ഫെഡറൽ ബാങ്ക് വഴിയോ ഫീസടയ്ക്കാം. www.lbscebtre.kerala.gov.in ൽ വ്യക്തിഗത വിവരങ്ങൾ രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക്: 04712560363,64.
എം.ടെക് പ്രവേശനം
തിരുവനന്തപുരം : സർക്കാർ ,എയ്ഡഡ് ,സ്വാശ്രയ എൻജിനീയറിംഗ് കോളേജുകളിലേക്കുള്ള എം.ടെക് പ്രവേശനത്തിനുള്ള അപേക്ഷകൾ ഇന്ന് മുതൽ 27 വരെ വെബ്സൈറ്റിലൂടെ ഓൺലൈനായി സമർപ്പിക്കാമെന്ന് സാങ്കേതിക വിദ്യാഭ്യസ ഡയറക്ടർ അറിയിച്ചു. വിശദ വിവരവും പ്രോസ്പെക്ടസും വെബ്സൈറ്റിൽ ലഭിക്കും. www.admission.dtekerala.gov.in , www.dtekerala.gov.in